Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ചിത്രങ്ങൾ ജയസൂര്യ വേണ്ടെന്നു വച്ചു; അഹങ്കാരി എന്നു വിളിക്കരുതെന്ന് അപേക്ഷ; ചില മാറ്റങ്ങൾക്കു വേണ്ടിയാണ് ചിത്രങ്ങൾ ഉപേക്ഷിച്ചതെന്ന് നടന്റെ വിശദീകരണം

അഞ്ചു ചിത്രങ്ങൾ ജയസൂര്യ വേണ്ടെന്നു വച്ചു; അഹങ്കാരി എന്നു വിളിക്കരുതെന്ന് അപേക്ഷ; ചില മാറ്റങ്ങൾക്കു വേണ്ടിയാണ് ചിത്രങ്ങൾ ഉപേക്ഷിച്ചതെന്ന് നടന്റെ വിശദീകരണം

ടുത്തകാലത്ത് ലഭിച്ച അഞ്ചു ചിത്രങ്ങളിലേക്കുള്ള ഓഫറുകളാണ് ജയസൂര്യ ഒറ്റയടിക്ക് നിരസിച്ചിരിക്കുന്നത്. അതേസമയം അഞ്ചു ചിത്രങ്ങളും വേണ്ടെന്നു വച്ചത് അഹങ്കാരം കൊണ്ടല്ലെന്നും ആരും തന്നെ ദയവായി അഹങ്കാരി എന്നു വിളിക്കരുതെന്നും ജയസൂര്യ അഭ്യർത്ഥിക്കുന്നു. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സമയമാണെന്നു തോന്നി. അതുകൊണ്ട് ഇനി ആലോചിച്ചു മാത്രം വേഷങ്ങൾ തെരഞ്ഞെടുക്കും; ജയസൂര്യ വ്യക്തമാക്കുന്നു.

2002ൽ വിനയൻ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാട പയ്യനിലൂടെ അഭിനയരംഗത്ത് എത്തിയ ജയസൂര്യ, ഇതിനോടകം നിരവധി വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് കാണികളെ അമ്പരപ്പിച്ചിട്ടുമുണ്ട്. അടുത്തിടെ ഇറങ്ങിയ അമൽ നീരദിന്റെ ഈയ്യോബിന്റെ പുസ്തകത്തിലെ വേഷം പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

പുതുമുഖങ്ങളൊക്കെ വെള്ളിത്തിരയിൽ തിളങ്ങുന്ന കാലമാണെന്നും അതുക്കൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തിൽ ചില തീരുമാനങ്ങളെടുക്കുകയാണെന്നാണ് ജയസൂര്യ പറയുന്നത്. ഇനി മുതൽ കിട്ടുന്ന സിനിമകൾ എല്ലാം സ്വീകരിക്കാൻ തയ്യാറല്ലെന്നും നടൻ വെളിപ്പെടുത്തുന്നു.

അമർ അക്‌ബർ അന്തോണി, സു സു സുധി വാത്മീകം എന്നിവയാണ് ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ. അമർ അക്‌ബർ അന്തോണി ഉടൻ തന്നെ റിലീസ് ചെയ്യും. ഈ ചിത്രങ്ങൾ കൂടാതെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് ജയസൂര്യ പറയുന്നു. പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാത്തത് ചില മാറ്റങ്ങൾക്ക് വേണ്ടിയാണ്. ലഭിക്കുന്ന സിനിമകൾ ഒന്നും ഇതുവരെ വേണ്ടെന്ന് വച്ചിട്ടില്ല. പക്ഷേ പ്രേക്ഷകർ ആഗ്രഹിക്കുന്നത് താൻ ചെയ്യുകയാണെന്നും ജയസൂര്യ പറയുന്നു.

അഭിനയ ജീവിതത്തിൽ പരാജയങ്ങളും പിഴവുകളും സംഭവിച്ചിട്ടുണ്ട്. ഇനി അത് ഉണ്ടാകരുതെന്നതുക്കൊണ്ടാണ് അടുത്തിടെ ലഭിച്ച അഞ്ച് പ്രോജക്ടുകൾ വേണ്ടന്ന് വച്ചത്. പക്ഷേ ഇതൊന്നും അഹങ്കാരക്കൊണ്ടല്ലെന്നും ജയസൂര്യ പറയുന്നു.  ഈ വർഷം ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ താൻ തൃപ്തനാണ്. ഇനിയുള്ള ചിത്രങ്ങളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും തിരഞ്ഞെടുക്കെയെന്നും ജയസൂര്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP