Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഗതിയുടെ പെർഫോമൻസിനു മുന്നിൽ അഭിനയം മറന്നു; കോമ്പിനേഷൻ സീനിൽ ഒപ്പം നിന്നപ്പോൾ കഥാപാത്രമാണെന്നു തോന്നിയില്ല; പുലിവാൽക്കല്യാണത്തിൽ തനിക്കു സംഭവിച്ച വീഴ്ച തുറന്നു പറഞ്ഞ് ജയസൂര്യ

ജഗതിയുടെ പെർഫോമൻസിനു മുന്നിൽ അഭിനയം മറന്നു; കോമ്പിനേഷൻ സീനിൽ ഒപ്പം നിന്നപ്പോൾ കഥാപാത്രമാണെന്നു തോന്നിയില്ല; പുലിവാൽക്കല്യാണത്തിൽ തനിക്കു സംഭവിച്ച വീഴ്ച തുറന്നു പറഞ്ഞ് ജയസൂര്യ

കൊച്ചി: ജയസൂര്യയുടെ കരിയറിന്റെ തുടക്കത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഷാഫി സംവിധാനം ചെയ്ത 'പുലിവാൽ കല്ല്യാണം'. ഈ ചിത്രത്തിൽ തനിക്കൊരു വലിയ തെറ്റുസംഭവിച്ചു എന്നു വെളിപ്പെടുത്തിരിക്കുകയാണ് ജയസൂര്യ. മനോരമയിലെ മീ മൈസെൽഫ് എന്ന പരിപാടിയിലാണ് ജയസൂര്യ ഇക്കാര്യം പറയുന്നത്.

പുലിവാൽ കല്ല്യാണത്തിൽ ജഗതിയുമായുള്ള കോമ്പിനേഷൻ സീനിലാണ് തനിക്ക് അബദ്ധം സംഭവിച്ചതെന്നാണ് ജയസൂര്യ പറയുന്നത്. ആ സീനിൽ കഥാപാത്രമായി മാറുന്നതിൽ താൻ പരാജയപ്പെട്ടെന്ന് പിന്നീട് ചിത്രം കണ്ടപ്പോൾ തോന്നിയതെന്നും അദ്ദേഹം പറയുന്നു.

'സിനിമയുടെ ഡബ്ബിങ് കഴിഞ്ഞുവന്നപ്പോൾ സിദ്ദിഖ് ലാലിലെ ലാലേട്ടൻ എന്നോടു വന്നു ചോദിച്ചു, മുമ്പിൽ നിൽക്കുന്നവന് ഭയങ്കര ബഹുമാനം കൊടുക്കുകയാണല്ലോ'. ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. ആ സീൻ കാണുമ്പോഴേക്കും ഞാൻ ചെയ്തത് ശരിയായിട്ടില്ല എന്നെനിക്ക് അറിയാം. എന്താ കാരണം എന്നറിയില്ല. ജഗതി ചേട്ടൻ എന്റെ മുമ്പിൽ പെർഫോം ചെയ്യുകയാണ്. ഞാൻ സ്‌ക്രീനിലും അദ്ദേഹത്തിന് ബഹുമാനം കൊടുത്തോണ്ടിരിക്കുകയാണ്. അതൊരിക്കലും ഒരു ആക്ടർ ചെയ്യാൻ പാടില്ലാത്തതാണ്.' ജയസൂര്യ പറയുന്നു.

സിനിമയിൽ കഥാപാത്രത്തിന് ഏത് സ്ഥാനമാണ് നമ്മൾ കൊടുത്തിട്ടുള്ളത് ആ സ്ഥാനമേ ക്യാമറയ്ക്കു മുമ്പിലും കൊടുക്കാൻ പാടുള്ളൂ. അല്ലാതെ കഥാപാത്രമാകുന്ന വ്യക്തിക്കു കൊടുക്കുന്ന ബഹുമാനം ക്യാമറയ്ക്ക് മുമ്പിലും കൊടുക്കാൻ പാടില്ല. അങ്ങനെ കൊടുക്കുകയാണെങ്കിൽ ആ ആക്ടർ കഥാപാത്രമായിട്ടില്ല എന്നതാണ് അതിനർത്ഥമെന്നും ജയസൂര്യ വിശദീകരിക്കുന്നു.

'പുലിവാൽ കല്ല്യാണത്തെക്കുറിച്ച് ഇപ്പോൾ അനലൈസ് ചെയ്യുമ്പോൾ ഞാൻ കഥാപാത്രമായിട്ടില്ല എന്ന തെറ്റ് ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഞാൻ ജഗതിയെ സ്‌ക്രീനിൽ ബഹുമാനിച്ചത്. ' അദ്ദേഹം പറയുന്നു.

പുലിവാൽ കല്ല്യാണം ഒരിക്കലും നായകന്റെ സിനിമയല്ല എന്നാണ് തനിക്കിപ്പോൾ തോന്നുന്നത്. സലിംകുമാറിന്റെ സിനിമയാണത്. ആ സിനിമയിൽ നായകൻ എന്നു പറയുന്ന സ്ഥാനം കിട്ടിയതു തന്നെ വലിയ കാര്യമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ ജീവിതത്തിനിടയിൽ ടേണിങ് പോയിന്റായിട്ട് തോന്നിയത് കങ്കാരു എന്ന ചിത്രമാണെന്നും ജയസൂര്യ പറയുന്നു. ക്യാരക്ടർ ഷിഫ്റ്റ് നടന്നിട്ടുള്ളത് ആ ചിത്രത്തിലാണ്. ക്ലാസ്മേറ്റിലെ സതീശൻ കഞ്ഞിക്കുഴിയുടെ റോളാണ് ടേണിങ് പോയിന്റെന്ന് ചിലർ പറയാറുണ്ട്. പക്ഷെ വ്യക്തിപരമായി തനിക്കു തോന്നിയത് കങ്കാരുവിലെ കഥാപാത്രമാണെന്നും ജയസൂര്യ വ്യക്തമാക്കി.

'ഓരോ സിനിമകളും ഓരോ ടേണിങ് പോയിന്റാവണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഓരോ സിനിമ കഴിയുമ്പോഴും ജയന്റെ ഏറ്റവും നല്ല പെർഫോമെൻസാണിതെന്ന് ആളുകൾ പറയാറുണ്ട്. ഓരോ ചിത്രം കഴിയുമ്പോഴും അങ്ങനെ പറയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ' ജയസൂര്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP