Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ ഗെറ്റപ്പിൽ വീരപ്പന്റെ മീശയുമായി ജയസൂര്യ; ആട് ഒരു ഭീകരജീവിയിലെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരം

പുതിയ ഗെറ്റപ്പിൽ വീരപ്പന്റെ മീശയുമായി ജയസൂര്യ; ആട് ഒരു ഭീകരജീവിയിലെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരം

വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാൻ എന്നും ശ്രദ്ധിക്കുന്ന യുവനടൻ ജയസൂര്യ വീണ്ടും പുതിയ ഗെറ്റപ്പിൽ എത്തുന്നു. തന്റെ പുതിയ ചിത്രമായ ആട് ഒരു ഭീകരജീവിയിലാണ് വീരപ്പന്റെ മീശയുമായി നടൻ എത്തുന്നത്. ചിത്രത്തിലെ തന്റെ വേഷം ഫേസ്‌ബുക്കിലൂടെയാണ് ജയസൂര്യ പുറത്തുവിട്ടത്.
 
ഇതിലെ നായിക പിങ്കി എന്നു പേരുള്ള ഒരു 'ആട് ആണ്. മത്സരത്തിൽ സമ്മാനമായി ലഭിച്ച ആടുമായി യാത്രചെയ്യുന്ന ഒരു വടംവലി
മത്സരടീമിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് ആണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റേയും തിരക്കഥാകൃത്ത്. തമാശ കലർന്ന ഒരു റോഡ് മൂവി ആയിരിക്കും ഇത്.വിജയ് ബാബു, അജു വർഗ്ഗീസ്, ചെമ്പൻ വിനോദ് ജോസ്, വിനായകൻ ഷ്രിന്ദ അഷബ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ അതിഥിതാരമായി എത്തുന്നു. സണ്ണി വെയ്‌നു പുറമെ രണ്ടു പ്രമുഖ താരങ്ങളും അതിഥികളായി എത്തുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു.

വിഷ്ണു ശർമ്മയാണ് ഛായാഗ്രാഹണം, ഷാൻ റഹ്മാനാണ് സംഗിതം. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബുവും സാന്ദ്ര തോമസും
ആണ് ചിത്രത്തിന്റെ നിർമ്മാണം. ഫെബ്രുവരിയോടുകൂടി ചിത്രം തീയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP