Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ കോളേജ് പ്രൊഫസറുടെ ക്ലാസിൽ ഇരിക്കുന്ന എൽകെജി വിദ്യാർത്ഥി; കമലഹാസനെ പ്രകീർത്തിച്ച് ജീത്തുജോസഫ്

ഞാൻ കോളേജ് പ്രൊഫസറുടെ ക്ലാസിൽ ഇരിക്കുന്ന എൽകെജി വിദ്യാർത്ഥി; കമലഹാസനെ പ്രകീർത്തിച്ച് ജീത്തുജോസഫ്

മിഴ് സൂപ്പർസ്റ്റാർ കമലഹാസനെ ആരാധിക്കാത്ത സംവിധായകർ കാണില്ലെന്ന് തീർച്ച. മലയാളത്തിലെ മിക്ക സംവിധായകരുടെയും രഹസ്യമായ ഒരു ആഗ്രഹം കൂടിയാണ് കമലഹാസനെ വച്ച് ഒരു സിനിമ ഒരുക്കുകയെന്നത്. എന്നാൽ ഇപ്പോൾ അതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്ന സംവിധായകൻ ജീത്തുജോസഫ് പറയുന്നത് കമലഹാസൻ അഭിനയത്തിനും സിനിമാ മേഖലയിലെ പരിചയത്തിലും ഒരു കോളേജ് പ്രൊഫസറാണെന്നാണ്. ആ കോളേജ് പ്രൊഫസറുടെ ക്ലാസിൽ ഇരിക്കുന്ന എൽകെജി വിദ്യാർത്ഥിയാണ് താൻ എന്നാണ് കമലഹാസനെ പ്രകീർത്തിച്ച് ജീത്തുജോസഫ് പറയുന്നത്.

സൂപ്പർ ഡ്യുപ്പർ ഹിറ്റായ ദൃശ്യം തമിഴിൽ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ ജീത്തു. പാപനാശം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കമലഹാസൻ നായകനാകുന്നത്. കമലഹാസന്റെ സിനിമയിലെ അനുഭവസമ്പത്തും പരിചയവും ജിത്തുവിനെ കമലിന്റെ കടുത്ത ആരാധകനാക്കി മാറ്റിയിരിക്കുകയാണ്. കമലിന്റെ സിനിമാ പരിജ്ഞാനത്തിനു മുന്നിൽ വെറും എൽകെജി ശിശുവായി താൻ മാറുന്നു എന്നാണ് ജീത്തുവിന്റെ പക്ഷം. ഒപ്പം തന്നെ കമലഹാസൻ സംവിധായകന്മാരെ പൂർണമായും വിശ്വസിക്കുന്ന വ്യക്തിത്വമാണെന്നും ഒരിക്കലും സംവിധായകന്റെ റോളിൽ നുഴഞ്ഞു കയറാറില്ലെന്നും ജീത്തു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP