Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലാണോ കമൽഹാസനാണോ മികച്ച നടൻ? ദൃശ്യവും പാപനാശവും ഒരുക്കിയ ജിത്തു ജോസഫിന് പറയാനുള്ളത്

മോഹൻലാലാണോ കമൽഹാസനാണോ മികച്ച നടൻ? ദൃശ്യവും പാപനാശവും ഒരുക്കിയ ജിത്തു ജോസഫിന് പറയാനുള്ളത്

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലാണോ അതൊ ഉലകനായകനെന്ന് പേരുള്ള കമൽഹാസനാണോ മികച്ച നടൻ? മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ദൃശ്യം എന്ന അപൂർവ്വ ഹിറ്റൊരുക്കിയ സംവിധായകൻ ജിത്തു ജോസഫ് കമൽഹാസനെ നായകനാക്കി പാപനാശം എന്ന പേരിൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്.

മികച്ച രണ്ടു നടന്മാരെ നായകരാക്കി ചിത്രം എടുത്ത സംവിധായകൻ ജിത്തുവിന് മികച്ച നടൻ എന്ന് തോന്നിയത് ആരെയായിരിക്കും? രണ്ടു പേരും അവരവരുടെ രീതിയിൽ മികച്ചുനിൽക്കുന്നു എന്നാണ് ജിത്തു പറയുന്നത്. ദൃശ്യത്തിന്റെയും പാപനാശത്തിന്റെ ചിത്രീകരണം തുടങ്ങിയ ആദ്യദിവസം രണ്ടുപേരും സംവിധാകനോടൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്നു. രണ്ടുപേരും ആദ്യമായിട്ടായിരുന്നു ജിത്തുവിന്റെ ചിത്രത്തിൽ അഭിനയിച്ചത്. സംവിധായകൻ ടെൻഷൻ അടിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും ജിത്തു പറയുന്നു.

മോഹൻലാൽ ഒരു സംവിധായകന് എന്താണു വേണ്ടതെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തിനു വേണ്ടതു കൊടുക്കാൻ സന്നദ്ധനായ നടനാണ്. ഒരു കഥാപാത്രത്തെക്കുറിച്ചു പറയുമ്പോൾ പലതരത്തിലുള്ള സാധ്യതകൾ അദ്ദേഹം അഭിനയിച്ചു കാണിക്കും. അതിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. കാമറയ്ക്കു മുന്നിലുള്ള ലാലിന്റെ പ്രകടനം കാമറയ്ക്കു പിന്നിലുള്ളവരെ അമ്പരിപ്പിക്കുമെന്നും ജിത്തു പറയുന്നു.

കമൽഹാസൻ സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാത്ത ആളാണ്. സിനിമയിൽ പല രീതിയിയിൽ ഇടപെടുന്ന ആളായിട്ടായിരുന്നു കേട്ടിരുന്നത്. എന്നാൽ പാപനാശത്തിന്റെ സെറ്റിൽ മറ്റൊരു കമൽ ആയിരുന്നു. നടനെന്ന രീതിയിൽ ചില നിർദേശങ്ങൾ മുന്നോട്ടു വച്ചു. അതിൽ ഇഷ്ടപ്പെട്ടതു മാത്രം സ്വീകരിച്ചു. ചിലതു വേണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഒരുതരത്തിലുള്ള അസഹിഷ്ണുതയും കാട്ടിയില്ല. ദൃശ്യത്തേക്കാൾ ഇമോഷണൽ സീനുകൾ പാപനാശത്തിലുണ്ട്. അതെല്ലാം ഇദ്ദേഹം ഗംഭീരമാക്കി. സംവിധായകന്റെ കണ്ണുനിറഞ്ഞുപോയ സന്ദർഭം വരെയുണ്ടായിട്ടുണ്ട്. ഒരുമിച്ചു ജോലി ചെയ്യുമ്പോൾ ഈഗോ പാടില്ലെന്ന് അദ്ദേഹത്തിനു നിർബന്ധമാണ്. വളരെ പ്രൊഫഷണൽ ആയിട്ടേ ഇടപെടുകയുള്ളൂ. ചിലപ്പോൾ മറ്റൊരു പ്രൊജക്ട് കൂടി അദ്ദേഹത്തെ നായകനാക്കി ചെയ്‌തേക്കാമെന്നും ജിത്തു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP