Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെല്ലിക്കെട്ട് നിരോധനത്തിൽ യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ തീയറ്ററുകൾ കാലിയായി! ആദ്യദിനങ്ങളിലെ കുതിപ്പിന് ശേഷം വിജയ് ചിത്രം ഭൈരവയ്ക്കു വൻ ക്ഷീണം

ജെല്ലിക്കെട്ട് നിരോധനത്തിൽ യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ തീയറ്ററുകൾ കാലിയായി! ആദ്യദിനങ്ങളിലെ കുതിപ്പിന് ശേഷം വിജയ് ചിത്രം ഭൈരവയ്ക്കു വൻ ക്ഷീണം

ചെന്നൈ: സിനിമയെ നെഞ്ചോട് ചേർക്കുന്ന തമിഴ് ജനത ഇപ്പോൾ ജെല്ലിക്കെട്ട് പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ സിനിമയെ തമിഴ് ജനത ഇപ്പോൾ കാര്യമായി ഗൗനിക്കുന്നില്ല. എന്തായാലും ജെല്ലിക്കെട്ട് പ്രതിഷേധം തിരിച്ചടിയാത് വിജയ് ചിത്രം ഭൈരവക്ക് അടക്കമാണ്. ആദ്യ ദിനങ്ങളിലെ ബോക്‌സ് ഓഫീസ് കുതിപ്പിന് ശേഷം കളക്ഷൻ തമിഴ് ജനത ഒന്നടങ്കം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ്. ഇളയദളപതി ചിത്രമായ ഭൈരവയുടെ കളക്ഷനിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

റിലീസിങ്ങിനു മുൻപ് തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഭൈരവ. ഇളയ ദളപതിയും കീർത്തി സുരേഷും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ഭൈരവ. വിജയ് യുടെ അറുപതാമത്തെ ചിത്രം കൂടിയാണ് ഭൈരവ. ഇളയ ദളപതി ആക്ഷൻ ഹീറോയായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത് . കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. തിയേറ്റർ പ്രതിസന്ധി കാരണം മലയാള സിനിമകളുടെ റിലീസ് അനിശ്ചിത കാലമായി നീളുന്നതിനിടെയാണ് ഭൈരവയുടെ റിലീസ് പ്രഖ്യാപിച്ചത്.

ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പൊങ്കൽ സമ്മാനമായാണ് ചിത്രം തിയേറ്ററിലേക്കെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം സൃഷ്ടിച്ചത്. ചിത്രം നൂറുകോടി ക്ലബിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇളയദളപതി ആരാധകർ. എന്നാൽ ചിത്രത്തിന്റെ പ്രദർശനം തുടരുന്നതിനിടയിലാണ് തമിഴകത്ത് ജെല്ലിക്കെട്ട് വിവാദം ഉയർന്നുവന്നത്. തമിഴ് നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴകം ഒന്നടങ്കം പ്രതിഷേധം തുടരുകയാണ്.
ആവമശൃമ്മ

ജെല്ലിക്കെട്ട് വേണമെന്ന ആവശ്യവുമായി തമിഴ് ജനത പ്രക്ഷോഭം തുടരുന്നതിനിടയിൽ ഭൈരവ ബോക്‌സോഫീസിൽ തകർന്നുവീഴുമോയെന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇത് ഭൈരവയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല. ചെന്നൈ മറീന ബീച്ചിൽ പ്രക്ഷോഭം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമാ പ്രവർത്തകരടക്കം പ്രക്ഷോഭത്തിൽ പങ്കു ചേർന്നിട്ടുണ്ട്. താരങ്ങളുടെ സംഘടനയായ നടികർ സംഘം ഉപവാസം സംഘടിപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP