Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവേളയ്ക്ക് ശേഷമൊരുങ്ങുന്ന കമൽ ചിത്രത്തിൽ മമ്മൂട്ടി ശില്പിയുടെ റോളിൽ; നായികയായി വീണ്ടും ജുവൽ മേരി

ഇടവേളയ്ക്ക് ശേഷമൊരുങ്ങുന്ന കമൽ ചിത്രത്തിൽ മമ്മൂട്ടി ശില്പിയുടെ റോളിൽ; നായികയായി വീണ്ടും ജുവൽ മേരി

ഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങിയ ജുവൽ മേരിയുടെ ആദ്യ ചിത്രമായ പത്തേമാരി പുറത്തിറങ്ങും മുമ്പേ മമ്മൂട്ടിയുടെ തന്നെ അടുത്ത ചിത്രത്തിലും നായികയാവാൻ ക്ഷണം ലഭിച്ചിരിക്കുകയാണ്

കറുത്ത പക്ഷികൾ എന്ന സിനിമയ്ക്ക് ശേഷം കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിലാണ് നായികയാവാൻ ജുവിലിന് ക്ഷണം ലഭിച്ചത്. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന അച്ഛാ ദിൻ എന്ന ചിത്രത്തിൽ ഹിന്ദി ചുവയുള്ള മലയാളം സംസാരിക്കുന്ന ഝാർഖ്ണ്ഡ് സ്വദേശിയായാണ് മമ്മൂട്ടി അഭിനയിക്കുന്നതെങ്കിൽ കമൽ ചിത്രത്തിൽ ശിൽപ്പിയുടെ റോളിലാണ് താരം എത്തുക. മമ്മൂട്ടി ഒരു ശിൽപ്പിയായി കഥാപാത്രമാകുന്നത് ഇതാദ്യാണ്.

ഗ്രാൻഡ്ഫിലിം കോർപ്പറേഷന്റെ ബാനറിൽ ഹനീഷ്,നൗഷാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കമൽ സിനിമ ഏപ്രിൽ 25ന് തൊടുപുഴയിൽ ആരംഭിക്കും. സലിംകുമാർ, ടിനി ടോം, ചെമ്പൻ വിനോദ് ജോസ്, ടി. ജി രവി, മാമുക്കോയ, കെ. പി എ.സി ലളിത, സേതു ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. പി. എസ് റഫീക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നു.

കമൽ സംവിധാനം ചെയ്ത മഴയെത്തും മുമ്പേ,രാപ്പകൽ,അഴകിയ രാവണൻ എന്നീ സിനിമകളിൽ മമ്മൂട്ടിക്ക് ശക്തമായ കഥാപാത്രങ്ങളെ കമൽ സമ്മാനിച്ചിട്ടുണ്ട്.പ്രധാനമായും തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന മമ്മൂട്ടികമൽ ചിത്രം ഓണത്തിനാണ് റിലീസിനെത്തുക.കമൽ സിനിമ കഴിഞ്ഞാൽ ഉദയ് അനന്തന്റെ സിനിമയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറായ ഡിക്‌സൻ പൊടുത്താസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP