Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്ത് കഥ പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്ന് തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും: പുതിയയാൾ പഴയയാൾ പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവ് പൃഥ്വിക്കില്ല: പൃഥ്വിരാജ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഇതൊക്കെ കൊണ്ടെന്ന് ജിനു എബ്രഹാം

എന്ത് കഥ പറഞ്ഞാലും ക്ഷമയോടെ കേട്ടിരിക്കും; ചേരുന്നതല്ലെന്ന് തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും: പുതിയയാൾ പഴയയാൾ പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവ് പൃഥ്വിക്കില്ല: പൃഥ്വിരാജ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ഇതൊക്കെ കൊണ്ടെന്ന് ജിനു എബ്രഹാം

വിമർശകരും അതുപോലെ ആരാധകരും ഉള്ള നടനാണ് പൃഥ്വിരാജ്. എന്നാൽ പൃഥ്വിയെ അടുത്ത് പരിചയമുള്ളവർക്കെല്ലാം തന്നെ ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് ഈ നടനോട്. പൃഥ്വിരാജിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്തൊക്കെ എന്ന് പറയുകയാണ് സംവിധായകൻ ജിനു എബ്രഹാം.

നമ്മൾ പറയുന്ന കഥ പോലും മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കാത്ത ആളുകളുണ്ട്. ഒന്നുമേ ആലോചിക്കാതെ തള്ളിക്കളയുന്നവരുണ്ട്. പൃഥ്വിരാജ് വേറിട്ട് നിൽക്കുന്നത് അതുകൊണ്ടാണ്. എന്ത് കഥയും അദ്ദേഹത്തോടു പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്നു തോന്നിയാൽ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം.

എന്നെ സംബന്ധിച്ച് ഞാൻ ഒന്നിൽ നിന്ന് തീർത്തും വ്യത്യസ്തവും അതുപോലെ പുതിയൊരു കാഴ്ച അനുഭവവുമായിരിക്കണം അടുത്ത ചിത്രം എന്നു നിർബന്ധമുള്ളയാളാണ്. പൃഥ്വി ആ നിലപാടിനെ സ്വാഗതം ചെയ്യുന്നയാളാണ്. അതുപോലെ അദ്ദേഹത്തിന് വേർതിരിവുകൾ ഒന്നുമില്ല. പുതിയയാൾ പഴയയാൾ , പരിചയ സമ്പന്നൻ അങ്ങനെയൊരു വേർതിരിവോടെയല്ല സമീപനം. ഈ ചിത്രം തന്നെ അച്ഛൻ മകളെ തേടുന്നു എന്ന പശ്ചാത്തലത്തിലുള്ളതെന്നു മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്റെ കഥ കേൾക്കാൻ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോൾ നമ്മുടെ മനസിലുള്ളത് എന്താണ് അത് അതേപടി പൃഥ്വിയിലും ചില നേരങ്ങളിൽ പ്രതിഫലിക്കും. അദ്ദേഹത്തിന് സബ്ജക്ട് ആണു പ്രധാനം. അതാണ് എന്റെ മൂന്നു ചിത്രങ്ങളിലും പൃഥ്വി നായകനാകുള്ള കാരണം.

15 വർഷമായി പൃഥ്വി സിനിമയിലെത്തിയിട്ട്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നന്നായി പഠിച്ച് സിനിമയിൽ സമീപിക്കുന്നൊരു ആക്ടറും കൂടിയാണ്. അദ്ദേഹത്തിന് അതുകൊണ്ടു തന്നെ നല്ല അറിവുമാണ്. സ്‌ക്രിപ്റ്റിൽ മാത്രമല്ല, സിനിമയിലുടനീളം നല്ല നിർദ്ദേശങ്ങൾ തരുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റിവ് ആയി മാത്രം. അങ്ങനെയുള്ള അഭിനേതാക്കൾക്കൊപ്പം ജോലി ചെയ്യാനാകുന്നത് ഏതൊരു സംവിധായകനും നല്ല അനുഭവമേ സമ്മാനിക്കൂ എന്നും ജിനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP