Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് ഏറ്റു പറഞ്ഞ് ജോൺ എബ്രഹാം; വൈറ്റിലെ പ്രകാശ് റോയിയുടെ ഡയലോഗ് ബോളിവുഡ് താരം പറയുന്നത് കാണാം..

മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് ഏറ്റു പറഞ്ഞ് ജോൺ എബ്രഹാം; വൈറ്റിലെ പ്രകാശ് റോയിയുടെ ഡയലോഗ് ബോളിവുഡ് താരം പറയുന്നത് കാണാം..

സബയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൈറ്റ് എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. ചിത്രത്തിലെ പാട്ടുകളും ട്രെയ്‌ലറും ഇതിനോടകം തന്നെ ശ്രദ്ധ നേടി. ഇതിനിടെ മമ്മൂട്ടി ചിത്രത്തിന് ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ പ്രമോഷൻ. മമ്മൂട്ടി വൈറ്റ് ചിത്രത്തിൽ പറയുന്ന 'Nothing Happens By Chance But By Choice Definitive Simple Choice' എന്ന ഡയലോഗ് സെൽഫി വീഡിയോയിലൂടെ പറഞ്ഞു കൊണ്ടാണ് ജോൺ വൈറ്റ് പ്രമോഷന്റെ ഭാഗമായത്. മമ്മൂട്ടിയുടെ ഡയലോഗ് ചർ്ച്ചയായതോടെയാണ് ജോൺ എബ്രഹാമിന്റെ വീഡിയോയും പിന്നാലെയെത്തിയത്.

മമ്മൂട്ടിയും ഹുമ ഖുറേഷിയും ജോണിന്റെ സെൽഫി വീഡിയോ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയർ ചെയ്തു കഴിഞ്ഞു. ആദ്യമായിട്ടാണ് ബോളിവൂഡിൽ നിന്ന് ഒരു വലിയ താരം ഒരു മലയാള സിനിമയുടെ പ്രമോഷന് വേണ്ടി സഹകരിക്കുന്നത്.

ചിത്രം ഈ വെള്ളിയാഴ്‌ച്ച തിയേറ്ററുകളിൽ എത്തും. ഈ മാസത്തെ രണ്ടാമത്തെ റിലീസാണ്. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത പൊലീസ് ചിത്രം കസബയായിരുന്നു മമ്മൂട്ടിയുടെ ഈ മാസത്തെ ആദ്യ റിലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP