Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടന്നുനീങ്ങിയ ജോൺ എബ്രഹാമിനെ പിടിച്ചുനിർത്തി ബലമായി സെൽഫി എടുക്കാൻ ശ്രമം; ദേഷ്യം പൂണ്ട ബോളിവുഡ് താരം ആരാധകനെ തല്ലി; ആരോപണം നിഷേധിച്ച് താരം

നടന്നുനീങ്ങിയ ജോൺ എബ്രഹാമിനെ പിടിച്ചുനിർത്തി ബലമായി സെൽഫി എടുക്കാൻ ശ്രമം; ദേഷ്യം പൂണ്ട ബോളിവുഡ് താരം ആരാധകനെ തല്ലി; ആരോപണം നിഷേധിച്ച് താരം

പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഫോഴ്‌സ് 2 വിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ ജോൺ എബ്രഹാം ആരാധകനെ തല്ലി. താരത്തെ തടഞ്ഞു നിർത്തി ബലമായി സെൽഫിഎടുക്കാൻ ശ്രമിച്ച ആരാധകനെയാണ് ബോളിവുഡ് താരം തല്ലിയത്.

ഫോഴ്സ് 2 എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുക്കാൻ വന്ന ജോൺ ഏബ്രഹാം ആരാധകരുടെ അഭ്യർത്ഥന പ്രകാരം അവർക്കൊപ്പം നിന്ന് സെൽഫി എടുത്തു. ആരാധകരുടെ അഭ്യർത്ഥന ഒട്ടും മടികൂടാതെയാണ് താരം സമ്മതിച്ചത്.

എന്നാൽ അതിന് ശേഷം മുന്നോട്ട് നീങ്ങിയ ജോണിനെ ചില ആരാധകർ കയ്യിൽ പിടിച്ച് നിർത്തുകയും ബലമായി സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്.

എന്നാൽ സംഭവം ജോൺ എബ്രഹാം നിഷേധിച്ചു. ആരാധകനെ വേദനിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സംഭവത്തിൽ ആരാധകൻ വീട്ടിലെത്തി ക്ഷമ പറഞ്ഞതായും ജോൺ എബ്രഹാം വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP