Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് നടൻ ജോൺ എബ്രഹാം മലയാളത്തിലേക്ക്; നടന്റെ മോളിവുഡ് അരങ്ങേറ്റം നിർമ്മാതാവായി

ബോളിവുഡ് നടൻ ജോൺ എബ്രഹാം മലയാളത്തിലേക്ക്; നടന്റെ മോളിവുഡ് അരങ്ങേറ്റം നിർമ്മാതാവായി

ബോളിവുഡ് നടൻ ജോൺ ഏബ്രഹാം മലയാളത്തിലേക്ക് എത്തുന്നു. .നായകനായല്ല മറിച്ച് നിർമ്മാതാവായാണ് നടൻ എത്തുന്നത്.ഉടൻ തന്നെ രണ്ടു സിനിമ മലയാളത്തിൽ നിർമ്മിക്കുമെന്നും പിന്നാലെ മലയാളത്തിലെ അഭിനയരംഗത്തും വിദൂരഭാവിയിൽ ഒരു കൈ നോക്കിയേക്കുമെന്നും നടൻ പറഞ്ഞു.

ദുബായ് യിലെ ഒരു ചടങ്ങിലാണ് ജോൺ ഏബ്രഹാം ഇക്കാര്യം വ്യക്തമാക്കിയത്.അതേ സമയം മലയാളത്തിൽ തന്റെ ചിത്രത്തിൽ ആരാകും നായകനെന്ന് പറയാനാകില്ലെന്ന് താരം വ്യക്തമാക്കി. പരസ്യരംഗത്ത് നിന്നും സിനിമയിൽ എത്തിയ ജോൺ ഏബ്രഹാം മലയാളത്തിൽ വേരുകളുള്ള നടനാണ്. മലയാളിയാണ് ജോണിന്റെ പിതാവ്.

മലയാളത്തിലെ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെല്ലാമായി നല്ല സൗഹൃദമാണ് നില നിർത്തുന്നതെന്നും ഭാവിയിൽ മലയാള സിനിമയിൽ അഭിനയിച്ചേ ക്കാമെന്നും താരം പറഞ്ഞു. ഫോഴ്സ് 2 ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. വിപുൽ ഷായുടെ നിർമ്മാണത്തിൽ അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18 നാണ് പുറത്തു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP