Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പും ആംബർ ഹേർഡും വഴിപിരിയുന്നു; അവസാനിക്കുന്നത് ഒരു വർഷം നീണ്ട ദാമ്പത്യം

ഹോളിവുഡ് താരദമ്പതികളായ ജോണി ഡെപ്പും ആംബർ ഹേർഡും വഴിപിരിയുന്നു; അവസാനിക്കുന്നത് ഒരു വർഷം നീണ്ട ദാമ്പത്യം

ഹോളിവുഡ് നടൻ ജോണി ഡെപ്പും നടി ആംബർ ഹേർഡിനും വേർപിരിയാൻ പോകുന്നതായി റിപ്പോർട്ട്. ചില വിദേശമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ജോണി ഡെപ്പിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ആംബർ കോടതിയിൽ ഹർജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ജോണി ഡെപ്പിന്റെ മാതാവ് മരിച്ച് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ആംബർ കോടതിയിൽ ഹർജി നൽകിയത്.എന്നാൽ, വേർപിരിയലിന്റെ കാരണം വ്യക്തമല്ല.കഴിഞ്ഞ വർഷം ഫെബ്രുവരിനാലിനായിരുന്നു 'പൈറേറ്റസ് ഓഫ് ദ കരീബിയൻ' സീരിസിലൂടെ ശ്രദ്ധേയനായ ജോണി ഡെപ്പും നടി ആംബർ ഹേർഡും വിവാഹിതരായത്. ജോണി ഡെപ്പിന്റെ രണ്ടാമത്തേതും ആംബറിന്റെ ആദ്യ വിവാഹവുമായിരുന്നു ഇത്.

2012 മുതൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം. ബഹാമസ്സിലുള്ള ഡെപ്പിന്റെ സ്വകാര്യ ദ്വീപിൽ ആർഭാടപൂർവ്വമായിരുന്നു ഇവരുടെ വിവാഹ സൽക്കാരം.2011ൽ പുറത്തിറങ്ങിയ റം ഡയർ എന്ന ചിത്രത്തിൽ ജോണി ഡെപ്പും ആംബേയറും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവർക്കും കുട്ടികളില്ല.

മുമ്പ് ബ്രിസ്ബനിലേക്ക് നായ്കളെ കടത്തിയ സംഭവത്തിൽ ആംബേർക്കെതിരെ കേസ് എടുത്തിരുന്നു. തെറ്റായ രേഖകൾ ഹാജരാക്കി നായ്ക്കളെ കടത്തിയതെന്ന പേരിലായിരുന്നു കേസ്. പിന്നീട് കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവർക്ക് ശിക്ഷ ലഭിക്കുകെയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP