Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓം ശാന്തി ഓശാന സ്‌റ്റൈൽ വിവാഹ പ്രോമോ ഇറക്കി ജൂഡ് ആന്റണി; ജൂഡ്- ഡിയാന വിവാഹ ടീസർ കാണാം

ഓം ശാന്തി ഓശാന സ്‌റ്റൈൽ വിവാഹ പ്രോമോ ഇറക്കി ജൂഡ് ആന്റണി; ജൂഡ്- ഡിയാന വിവാഹ ടീസർ കാണാം

പ്രണയദിനത്തിൽ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂർവ്വഭാഗ്യം ലഭിച്ച ആളാണ് ജൂഡ് ആന്റണി ജോസഫ്. പ്രണയം നേടിയെടുക്കുന്ന ഒരു കാമുകിയുടെ കഥ പറഞ്ഞ ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകരുടെ ഹിറ്റ് ലിസ്റ്റിലേക്ക് കയറിക്കൂടിയ ജൂഡിന്റെ പ്രണയവും വിവാഹവുമെല്ലാം വാർത്തയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വിവാഹ ടീസറും വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല.

ജൂഡിന്റ ആദ്യ ചിത്രമായ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ ടീസറിനോട് ബന്ധപ്പെടുത്തിയാണ് വിവാഹടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓം ശാന്തി ഓശാനയിലെ ഗിരിയെയും പൂജയെയും പോലെ ജൂഡിനും ഡിയാനയ്ക്കും വിവാഹാശംസകൾ നേരാൻ കാഞ്ഞാണിയും (അജു വർഗീസ്), ഡോ. പ്രസാദ് വർക്കിയും (വിനീത് ശ്രീനിവാസൻ) എത്തിയിരുന്നു.

ഫെബ്രുവരി 14നായിരുന്നു ജൂഡിന്റെ വിവാഹം. വധു , കോട്ടയംകാരിയാണ്. ഫാഷൻ ഡിസൈനിങ്ങിൽ താല്പര്യമുള്ള ഡിയാന ദുബായിയിൽ നഴ്‌സ് ആണ്.

നടൻ നിവിൻ പോളിയുടെ കഥയിൽ ഒരുക്കുന്ന ചിത്രമാണ് ജൂഡിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കൂടാതെ അൽഫോൻസ് പുത്രന്റെ 'പ്രേമം' എന്ന പുതിയ ചിത്രത്തിൽ ഒരു വേഷവും ജൂഡിനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP