Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധോണിയും ശ്രീശാന്തുമായുള്ള ബന്ധമൊക്കെ പഴയകഥ; അതിനു ശേഷം നാലു പേരുമായി ഞാൻ ഡേറ്റു ചെയ്തു, അതെന്താ ചോദിക്കാത്തത്? ജൂലിയായി റായ് ലക്ഷ്മി എത്തുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ധോണിയും ശ്രീശാന്തുമായുള്ള അടുപ്പത്തെപ്പററി മാത്രം

ധോണിയും ശ്രീശാന്തുമായുള്ള ബന്ധമൊക്കെ പഴയകഥ; അതിനു ശേഷം നാലു പേരുമായി ഞാൻ ഡേറ്റു ചെയ്തു, അതെന്താ ചോദിക്കാത്തത്? ജൂലിയായി റായ് ലക്ഷ്മി എത്തുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ധോണിയും ശ്രീശാന്തുമായുള്ള അടുപ്പത്തെപ്പററി മാത്രം

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർനായികയായിരുന്നു ലക്ഷ്മിറായ്. രഞ്ജിത്തിന്റെ റോക്ക് ആൻഡ് റോളിലൂടെ എത്തിയ കർണ്ണാടക സുന്ദരി സൂപ്പർ താരങ്ങൾ ഉൾപ്പടെ മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായി. എന്നാൽ ഇടക്കാലത്ത് ഗ്്‌ളാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞു. ചില വിവാദങ്ങളും പ്രണയബന്ധങ്ങളും കൂടിയായപ്പോൾ കരിയറിൽ ഇവർക്ക് തിരിച്ചടിയേറ്റു.

ഭാഗ്യം തേടി പേരു മാറ്റിയ നടി ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജൂലി-2 എന്ന ഹിന്ദി ചിത്രത്തിൽ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നേഹ ധൂപിയ ആയിരുന്നു താരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ പഴയ പ്രണയകഥകളും പരാമർശിക്കപ്പെട്ടു. ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം ഒരിക്കൽ കൂടി ചർച്ചയായി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാൽ അധികനാൾ ഇരുവരും തമ്മിലുള്ള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാർത്തകൾ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ മറുപടി ഇങ്ങനെ- ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങൾ അത്തരത്തിൽ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോൾ ഒരു ബന്ധവുമില്ല.

ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന ലക്ഷ്മി ചോദ്യം ആവർത്തിച്ചപ്പോൾ ധോണിയോ, അത് ആര് എന്നു മറുചോദ്യമെറിഞ്ഞു. പക്ഷേ അവർ തുടർന്നു, നോക്കൂ, ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി. അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തിൽ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ഇതിനൊക്കെ ശേഷം മറ്റു നാലു പേരുമായി ഞാൻ ഡേറ്റ് ചെയ്തു.അതെന്താ ചോദിക്കാത്തത് ? അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും. ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു.

ഞാനിപ്പോൾ സിംഗിളാണ്. ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധയെന്നും റായ് ലക്ഷ്മി പറഞ്ഞു. അതേസമയം ജൂലിയുടെ പരസ്യ തന്ത്രമെന്ന നിലയിലാണ് ഇപ്പോൾ ധോണി ഉൾപ്പടെയുള്ളവരുമായുള്ള ബന്ധം ചർച്ചയാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP