Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ക്യാപ്റ്റൻ' ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്കു പരിക്ക്; വി.പി. സത്യന്റെ കഥ പറയുന്ന ചിത്രത്തിൽ നടന്റെ വലതുകാലിനു പരിക്കേറ്റത് ഫുട്‌ബോൾ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ; താരത്തിന് ഒരാഴ്ചത്തെ വിശ്രമം; ഷൂട്ടിങ് നിർത്തിവെച്ചു

'ക്യാപ്റ്റൻ' ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്കു പരിക്ക്; വി.പി. സത്യന്റെ കഥ പറയുന്ന ചിത്രത്തിൽ നടന്റെ വലതുകാലിനു പരിക്കേറ്റത് ഫുട്‌ബോൾ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ; താരത്തിന് ഒരാഴ്ചത്തെ വിശ്രമം; ഷൂട്ടിങ് നിർത്തിവെച്ചു

കോഴിക്കോട്: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യയ്ക്ക് പരിക്കേറ്റു. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ചിത്രത്തിനുവേണ്ടി സന്തോഷ് ട്രോഫി മത്സരങ്ങൾ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്.

ഫുട്‌ബോൾ രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. ഒരു ടാക്ലിങ്ങിനിടെ ജയസൂര്യയുടെ വലതു കാലിനു പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഡോക്ടർ ലൊക്കേഷനിലെത്തി പ്രാഥമിക ചികിത്സ നൽകി. ജയസൂര്യയ്ക്ക് ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിർത്തിവച്ചു.

ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. ടി.എൽ. ജോർജ് നിർമ്മിക്കുന്ന ചിത്രം കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്. നവാഗതനായ പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ മികച്ച ഡിഫൻഡർമാരിലൊരാളായ സത്യൻ 1991 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ക്യാപ്ടനായിരുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധികരിച്ച സത്യനെ 1995ൽ ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കുകയുണ്ടായി. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പരിശീലകന്റെ റോളിലേക്ക് തിരിഞ്ഞെങ്കിലും 41ാം വയസിൽ സത്യൻ ലോകത്തോട് വിടപറഞ്ഞു. സത്യനെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജയസൂര്യ ഫുട്‌ബോൾ പരിശീലനം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP