Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളിത്തിരയിൽ വീണ്ടും പ്രണയിക്കാൻ സൂര്യയും ജ്യോതികയും; താരദമ്പതികൾ ഒന്നിക്കുന്ന ചിത്രം അണിയറയിൽ

വെള്ളിത്തിരയിൽ വീണ്ടും പ്രണയിക്കാൻ സൂര്യയും ജ്യോതികയും; താരദമ്പതികൾ ഒന്നിക്കുന്ന ചിത്രം അണിയറയിൽ

രു ഇടവേളയ്ക്കു ശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ തിരിച്ചെത്തിയ നടി ജ്യോതിക ഭർത്താവിനൊപ്പം വീണ്ടും അഭിനയിക്കാനൊരുങ്ങുന്ന ത്രില്ലിലാണ് തമിഴിലെ പ്രശസ്ത താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വെള്ളിത്തിരയിലെത്തുന്ന കാര്യം സൂര്യ തന്നെയാണ് സൂചന നൽകിയത്.

ഞങ്ങൾ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്നും ഒരു തിരക്കഥ തയാറാണെന്നും സൂര്യ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്താൻ ആകില്ലെന്നും സൂര്യ വിശദമാക്കി.

സില്ലിനു ഒരു കാതൽ എന്ന ചിത്രത്തിലാണ് ജ്യോതികയും സൂര്യയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിൽ ഇരുവരും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷം പരസ്യ ചിത്രങ്ങളിലല്ലാതെ സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

വിവാഹത്തിനു ശേഷം കുടുംബ ജീവിതത്തിൽ ഒതുങ്ങിക്കൂടിയ ജ്യോതിക ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കി 36 വയതിനിലേ എന്ന ചിത്രം തമിഴ്‌നാട്ടിൽ സൂപ്പർഹിറ്റ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP