Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കബാലിയുടെ റിലീസിങ് ദിനം പ്രവർത്തിദിനമായതിനാൽ അവധിക്ക് അപേക്ഷിച്ച് രജനി ആരാധകർ; വലാക്ക് അമ്മൂമ്മയ്ക്ക് ഗുരതരാവസ്ഥയിലാണെന്നും'ലീവ് വേണമെന്നുമുള്ള ലെറ്ററുകളു'മായി രജനി ആരാധകർ ട്വിറ്ററിൽ

കബാലിയുടെ റിലീസിങ് ദിനം പ്രവർത്തിദിനമായതിനാൽ അവധിക്ക് അപേക്ഷിച്ച് രജനി ആരാധകർ; വലാക്ക് അമ്മൂമ്മയ്ക്ക് ഗുരതരാവസ്ഥയിലാണെന്നും'ലീവ് വേണമെന്നുമുള്ള ലെറ്ററുകളു'മായി രജനി ആരാധകർ ട്വിറ്ററിൽ

പേരുകേട്ടുതുടങ്ങിയ നിമിഷം മുതൽ തരംഗമായ ചലച്ചിത്രമാണ് സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ കബാലി. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും എല്ലാം ഇതിനോടകം തന്നെ റെക്കോഡുകൾ സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാ നൊരുങ്ങുകയാണ് രജനി ആരാധകർ.

ചിത്രം റിലീസ് ദിനത്തിൽ തന്നെ കാണുക എന്നത് തങ്ങളുടെ അവകാശം പോലെയാണ് അദ്ദേഹത്തിന്റെ ലോകമെങ്ങുമുള്ള ആരാധകർ കരുതുന്നത്. ഇത്തവണ രണ്ട് വർഷത്തിന് ശേഷം രജനി സ്‌ക്രീനിലെത്തുന്ന പ.രഞ്ജിത്ത് ചിത്രം കബാലിയെക്കുറിച്ച് വലിയ പ്രതീക്ഷയിലുമാണ് ആരാധകർ. സിനിമയിറങ്ങുന്ന ജൂലൈ 22 വെള്ളിയാഴ്ചയാണ്. പ്രവൃത്തി ദിനമായതിനാൽ ഒഴിവാക്കാനാവാത്ത തിരക്കുകളുള്ളവർ ചിത്രം കാണാനായുള്ള കാരണം കണ്ടുപിടിക്കാനുള്ള ആലോചനയിലാണ്.

അവധി എടുക്കാൻ രജനി ആരാധകർ മേലുദ്യോഗസ്ഥർക്ക് മുന്നിൽ നിരത്തുന്ന രസകരമായ കാരണങ്ങളാണ് ട്വിറ്ററിലെ പുതിയ ചർച്ചാ വിഷയം. വലാക്ക് അമ്മൂമ്മ ഗുരുതരാവസ്ഥയി ലാണെന്നും അവധി വേണമെന്നുമാണ് ചില വിദ്വാന്മാർ മാനേജർക്കുള്ള കത്തിൽ എഴുതിയിരിക്കുന്നത്. വലാക് അമ്മൂമ്മ, മറ്റാരുമില്ല. ഹൊറർ ചിത്രമായ കോൺജുറിങ് 2ലെ അതേ വില്ലത്തി അമ്മൂമ്മ തന്നെ. വലാക്ക് അമ്മൂമ്മയുടെ ചിത്രം സഹിതമാണ് ചില രസികന്മാരുടെ ലീവ് ലെറ്റർ തയ്യാറാക്കിയിരിക്കുന്നത്. മുകളിലെ ചിത്രത്തിൽ കാണുന്ന തന്റെ അമ്മൂമ്മ ഗുരുതരാവസ്ഥയിലാണെന്നും ജൂലൈ 21നും 22നും അവധി വേണമെന്ന് ഇവർ അപേക്ഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP