Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം ജന്മദിനത്തിൽ കുഞ്ഞിന് ജന്മം നല്കി നടി കാതൽ സന്ധ്യ; പെൺകുഞ്ഞിന് ജന്മം നല്കിയ വിവരം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത് തമിഴ് നടി സുജാ വരുണി

സ്വന്തം ജന്മദിനത്തിൽ കുഞ്ഞിന് ജന്മം നല്കി നടി കാതൽ സന്ധ്യ; പെൺകുഞ്ഞിന് ജന്മം നല്കിയ വിവരം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത് തമിഴ് നടി സുജാ വരുണി

ലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കാതൽ സന്ധ്യക്ക് പെൺകുഞ്ഞ് പിറന്നു. കാതൽ സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കാതൽ സന്ധ്യയുടെ വിവാഹം. ചെന്നൈയിൽ ഐടി പ്രൊഫഷണലായ വെങ്കിട് ചന്ദ്രശേഖരനാണ് ഭർത്താവ്. കാതൽ എന്ന ചിത്രത്തിലൂടെ തമിഴിലും സൈക്കിൾ, ട്രാഫിക്,വേട്ടം എന്നീ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ താരമാണ് കാതൽ സന്ധ്യ.സന്ധ്യയുടെ ജന്മദിനമായ സെപ്റ്റംബർ 27നാണ് കുഞ്ഞിന്റെ ജനനവും.

ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം വൻ വിജയമായപ്പോൾ സന്ധ്യ പിന്നീട് കാതൽ സന്ധ്യയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തമിഴ്, തെലുങ്ക്,മലയാളം, കന്നട എന്നീ ഭാഷകളിലായി നാൽപ്പതിലധികം ചിത്രങ്ങളിൽ സന്ധ്യ വേഷമിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP