Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാഹുബലി പോലെയുള്ള അത്ഭുതങ്ങൾ വല്ലപ്പോഴും സംഭവിക്കുന്നതാണ്; ബാഹുബലി 3ന് വേണ്ടി എന്തും നഷ്ടപ്പെടുത്താൻ തയ്യാർ; പക്ഷേ, കാജൽ അഗർവാളിനെ രാജമൗലി വിളിക്കുമോ?

ബാഹുബലി പോലെയുള്ള അത്ഭുതങ്ങൾ വല്ലപ്പോഴും സംഭവിക്കുന്നതാണ്; ബാഹുബലി 3ന് വേണ്ടി എന്തും നഷ്ടപ്പെടുത്താൻ തയ്യാർ; പക്ഷേ, കാജൽ അഗർവാളിനെ രാജമൗലി വിളിക്കുമോ?

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ രാജമൗലിയുടെ ബാഹുബലി സിനിമയോടുള്ള ആരാധനയും ആഗ്രഹവും തുറന്നു പറയുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ബാഹുബലി 3-ാം ഭാഗം ഉണ്ടാകുകയും അതിലേയ്ക്ക് എന്നെ വിളിക്കുകയും ചെയ്താൽ എന്തും നഷ്ടപ്പെടുത്തിയിട്ടും ആ സിനിമയിൽ ഞാൻ അഭിനയിക്കും, ലോകത്തുള്ള മറ്റെന്തും വേണ്ടെന്നു വെയ്ക്കാനും ഞാൻ തയ്യാറാകുമെന്നാണ് നടി പറയുന്നത്. അത്രത്തോളം ബാഹുബലി കാജലിനെ മോഹിപ്പിച്ചു.

ബാഹുബലി പോലൊരു ചിത്രത്തെക്കുറിച്ച് എനിക്ക് വലിയ അഭിമാനമുണ്ട്. സാധാരണ എത്ര മുതൽ മുടക്കിൽ എടുത്താലും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാൻ ചുരുക്കം സിനിമകൾക്കേ കഴിയൂ. രാജമൗലിക്ക് അത് സാധിച്ചെന്നതിൽ അഭിമാനമുണ്ട്. ബാഹുബലി പോലെയുള്ള അത്ഭുതങ്ങൾ വല്ലപ്പോഴും സംഭവിക്കുന്നതാണ്.

ബാഹുബലിയിൽ അഭിനയിക്കാത്തതിൽ വിഷമമില്ല. അത് രാജമൗലിയുടെ സിനിമയാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നവരെയേ തിരഞ്ഞെടുക്കൂ എന്നും കാജൽ പറയുന്നു. രാജമൗലിയുടെ മറ്റൊരു ഹിറ്റ് ചിത്രം മഗധീരയിൽ നായിക കാജലായിരുന്നു. ഇതൊക്കെ കേട്ടിട്ട് ബാഹുബലി 3 ഉണ്ടായാൽ ഇനി കാജലിനെ രാജമൗലി വിളിച്ചാലോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP