Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഫലം ആണ് വലുതെന്ന് ആവർത്തിച്ച് കാജൽ അഗർവാൾ; നായകനും കഥയും സഹതാരങ്ങളും തനിക്ക് പ്രശ്‌നമല്ലെന്നും നടി

പ്രതിഫലം ആണ് വലുതെന്ന് ആവർത്തിച്ച് കാജൽ അഗർവാൾ; നായകനും കഥയും സഹതാരങ്ങളും തനിക്ക് പ്രശ്‌നമല്ലെന്നും നടി

നി ലിപ് ലോക്കിനെല്ലെന്ന് പ്രഖ്യാപിച്ച കാജൽ അഗർവാളിന്റെ ചൂടൻ ചുംബന രംഗവുമായി പുറത്തിറങ്ങിയ ട്രെയിലറിനെ ചുറ്റിയുള്ള പരാമർശങ്ങൾ തുടരുന്നതിനിടെ തനിക്ക് പ്രതിഫലം തന്നെയാണ് വലുത് കഥയും കഥാപാത്രങ്ങളും പ്രശ്‌നമല്ലെന്ന്  ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.

പ്രതിഫലം വലുതാണെങ്കിൽ കഥയും സഹതാരങ്ങളും ഒരു പ്രശ്‌നമേയല്ലെന്ന് കാജലിന്റെ ഭാക്ഷ്യം.ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നായകൻ സൂപ്പർ സ്റ്റാർ ആണെങ്കിലേ അഭിനയിക്കുകയുള്ളോ എന്ന ചോദ്യത്തിന് പ്രതിഫലമാണ് മുഖ്യമെന്നും കഥയും കഥാപാത്രവുമൊക്കെ പിന്നത്തെ കാര്യമെന്നുമായിരുന്നു താരത്തിന്റെ
മറുപടി.

ബിസിനസ്മാൻ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ഇനി ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച നടിയാണ് കാജൾ. എന്നാൽ പ്രഖ്യാപനങ്ങൾ കാറ്റിൽ പറത്തി ദോ ലഫ്‌സോംകി കഹാനി എന്ന പുതിയ ചിത്രത്തിലൂടെയാണ് ആരാധകരെ കോരിത്തരിപ്പിച്ച് കാജൾ വീണ്ടുമെത്തിയത്. ആരെയും ഹരം കൊള്ളിക്കുന്ന ലിപ് ലോക്ക് രംഗമാണ് രൺദീപ് ഹൂഡയുമായി ചിത്രത്തിൽ താരം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP