Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈ ഹീൽ ചെരുപ്പിട്ടു നടക്കുമ്പോൾ അൽപ്പം കൂടി ശ്രദ്ധിക്കണ്ടേ കജോളേ? പൊതുവേദിയിൽ ഹീലുള്ള ചെരുപ്പു ധരിച്ചെത്തിയ നടി കാലുളുക്കി തെന്നിവീണു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈത്താങ്ങിൽ രക്ഷപെട്ടു

ഹൈ ഹീൽ ചെരുപ്പിട്ടു നടക്കുമ്പോൾ അൽപ്പം കൂടി ശ്രദ്ധിക്കണ്ടേ കജോളേ? പൊതുവേദിയിൽ ഹീലുള്ള ചെരുപ്പു ധരിച്ചെത്തിയ നടി കാലുളുക്കി തെന്നിവീണു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈത്താങ്ങിൽ രക്ഷപെട്ടു

ന്യൂസ് ഡെസ്‌ക്‌

മുംബൈ: പൊതുവേദിയിൽ എത്തുമ്പോൾ ബോളിവുഡ് താരങ്ങൾക്ക് പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അതീവ ഗ്ലാമറസ്സായി എത്തിയപ്പോൾ വസ്ത്രം കാറ്റിൽപ്പറന്ന് നാണം കെട്ടവർ ഏറെ. എന്നാൽ, ഇതെല്ലാം സൈബർ ലോകത്തിന് ആഘോഷമാക്കുന്ന സംഭവങ്ങളാണ്. കഴിഞ്ഞ ആഴ്‌ച്ച ഹൻസിക മോട്വാണിക്ക് കിട്ടിയ പണിയും സൈബർ ലോകം ഏറെ കൊണ്ടാടിയിരുന്നു. ഇപ്പോൾ, ഇതാ കജോളിന് പറ്റിയ ഒരു അബദ്ധമാണ് സൈബർ ലോകത്ത് വൈറലാകുന്നത്.

ഒരു കടയുടെ ഉദ്ഘാടനത്തിനായി മുംബൈയിലെ മാളിൽ എത്തിയപ്പോഴാണ് കജോളിന് പണി കിട്ടിയത്. ഗ്ലാമർ വസ്ത്രങ്ങൾ ചിലപ്പോൾ നടിമാർക്ക് തലവേദന സൃഷ്ടിക്കാറുണ്ടെങ്കിലും കജോളിന് പണികിട്ടിയത് ചെരുപ്പ് മൂലമാണ്. വലിയ ഹീലുള്ള ചെരുപ്പ് ധരിച്ചാണ് താരം കട ഉദ്ഘാടനത്തിനായി മുംബൈയിലെ മാളിലെ ചടങ്ങിനെത്തിയത്. മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെ നടി തെന്നിവീഴുകയുണ്ടായി. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ നടിയെ താങ്ങിയത് മൂലം അപകടം ഒന്നും സംഭവിച്ചില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP