Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായകവേഷത്തിൽ വീണ്ടും കലാഭവൻ മണി; ഡാഫേദറിൽ നായികയായി അനന്യയും

നായകവേഷത്തിൽ വീണ്ടും കലാഭവൻ മണി; ഡാഫേദറിൽ നായികയായി അനന്യയും

നീണ്ട ഇടവേളയ്ക്ക് ശേഷം കലാഭവൻ മണി നായകവേഷത്തിൽ എത്തുന്നു. കുഞ്ചാക്കോ ബോബൻ നായകനായ 'കൊന്തയും പൂണൂലും' എന്ന ചിത്രത്തിന് ശേഷം കലാഭവൻ മണി അഭിനയിക്കുന്ന ചിത്രത്തിൽ മണിയുടെ നായികയായി എത്തുന്നത് അനന്യയാണ്. ജോൺസൺ എസ്തപ്പൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാഫേദർ' എന്ന ചിത്രത്തിലൂടെയാണ് മണി വീണ്ടും നായകനാകുന്നത്. ഇർഷാദ് സംവിധാനം ചെയ്ത 'കരീബിയൻ' എന്ന ചിത്രത്തിലായിരുന്നു ഒടുവിൽ കലാഭവൻ മണി നായകവേഷം ഇട്ടത്.

സിൽവർ സ്‌ക്രീൻ സിനിമാസിന്റെ ബാനറിൽ ഷാജർ കെ ഭരതനാണ് ഡാഫേദർ നിർമ്മിക്കുന്നത്. ഉത്പാൽ നായനാർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത് റഫീക് അഹമ്മദാണ്. സിജോ ജോണിന്റെയാണ് വരികൾ. നവംബർ 28ന് ഇരിങ്ങാലക്കുടയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും

അനന്യ തമിഴിലും മലയാളത്തിലും ഒരുമിച്ച് അഭിനയിച്ച് വരുകയാണ്. '100 ഡിഗ്രി സെൽഷ്യസാ'ണ് ഒടുവിൽ റിലീസായ മലയാള സിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP