Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിനയിക്കാമെന്നേറ്റ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് പരാതി; കലാഭവൻ മണിക്ക് മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് നിർമ്മാതാക്കളുടെ വിലക്ക്

അഭിനയിക്കാമെന്നേറ്റ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന് പരാതി; കലാഭവൻ മണിക്ക് മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് നിർമ്മാതാക്കളുടെ വിലക്ക്

കൊച്ചി: പ്രമുഖ നടൻ കലാഭവൻ മണിക്ക് മലയാള സിനിമയിൽ അഭിനയിക്കുന്നതിന് വിലക്ക്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് മണിക്ക് അഭിനയ വിലക്ക് പ്രഖ്യാപിച്ചത്. ദൈവം സാക്ഷി എന്ന ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ ശേഷം പിന്മാറിയെന്ന് കാണിച്ച് അസോസിഷന് ഒരു നിർമ്മാതാവ് നൽകിയ പരാതിയാണ് വിലക്കിന് ആധാരം.

ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയ ശേഷം അഭിനയിക്കാതെ പിന്മാറിയെന്നാണ് മണിക്കെതിരായ ആരോപണം. ചിത്രത്തിന്റെ നിർമ്മാതാവ് സ്‌നേഹജിത്താണ് കലാഭവൻ മണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി പരിഗണിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.

നിർമ്മാതാവിന് നഷ്ടപരിഹാരം നൽകിയ ശേഷം കലാഭവൻ മണിയെ സിനിമകളിൽ അഭിനയിപ്പിച്ചാൽ മതിയെന്നാണ് നിർമ്മാതാക്കളുടെ തീരുമാനം. ജനവരി 16ന് ഷൂട്ടിംഗിനായി മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും തൊടുപുഴയിൽ എത്തിയെങ്കിലും കലാഭവൻ മണി എത്തിയില്ല. നാല് ദിവസത്തോളം ഇദ്ദേഹത്തെ കാത്തിരുന്നെങ്കിലും അഭിനയിക്കാൻ എത്തിയില്ല. തുടർന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് പരാതി നൽകി. ഇന്നസെന്റ് കലാഭവൻ മണിയോട് ചിത്രത്തിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നിട്ടും മണി വഴങ്ങിയില്ലെന്നാണ് നിർമ്മാതാവ് ആരോപിക്കുന്നത്. അമ്മയുടെ പ്രസിഡന്റിനോട് പരാതി പറഞ്ഞതല്ലേ ഇനി ഏതായാലും ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്നാണ് മണിയുടെ നിലപാട് സ്വീകരിച്ചതെന്നുമാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP