Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കലാഭവൻ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ ഒരുക്കുന്നത് സംവിധായകൻ വിനയൻ

കലാഭവൻ മണിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ ഒരുക്കുന്നത് സംവിധായകൻ വിനയൻ

ലാഭവൻ മണിയുടെ ജീവിതംസിനിമയാക്കാൻ ഒരുങ്ങി സംവിധായകൻ വിനയൻ. സിനിമാസംഘടനയിലെ വിലക്ക് നീങ്ങിയ വിനയൻ ആദ്യത്തെ കഥ തന്നെ കലാഭവൻ മണിയുടെ ജീവിത കഥ വേണമെന്ന് തീരുമാനിക്കുക ആയിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്നാണ് സിനിമയുടെ പേര്. ഇത് മണിയുടെ ജീവിതകഥ മാത്രമല്ല എന്നും വിനയൻ പറയുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് കലാഭവന്മണിയും വിനയനും തമ്മിലുള്‌ല കൂട്ട് കെട്ട് തുടങ്ങുന്നുത്.പിന്നീട് കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. വിലക്കുകളും ഒറ്റപ്പെടത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേയ്ക്കു ഞാൻ തിരിച്ചു വരിയാണ്, ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു എന്നും വിനയൻ പറയുന്നു. വിനയന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ചാലക്കുടിക്കാരൻ ചങ്ങാതി മണിയുടെ ജീവിത കഥയല്ല... മറിച്ച്, കലാഭവൻ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേൾക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഈ കഥയുണ്ടാക്കാൻ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്. സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയിൽ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയിൽ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിർത്തലും മാർജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരൻ അഭിനയിച്ചു തീർത്തത്.

ഈ ചിത്രത്തിലെ തമാശക്കാരനായ നായകൻ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും. കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലർത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചർച്ച ആയേക്കാം. കുറേ നാളുകൾക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാൻ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP