Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസന് ആരാധികമാർ കൂടി; കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തിൽ എഴുതിയ കത്തയച്ച് പെൺകുട്ടിയേ തേടി സോഷ്യൽമീഡിയ; സ്‌നേഹമുള്ളവർ സിനിമ കണ്ടാൽ മതിയെന്ന മറുപടിയുമായി താരപുത്രൻ

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസന് ആരാധികമാർ കൂടി; കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തിൽ എഴുതിയ കത്തയച്ച് പെൺകുട്ടിയേ തേടി സോഷ്യൽമീഡിയ; സ്‌നേഹമുള്ളവർ സിനിമ കണ്ടാൽ മതിയെന്ന മറുപടിയുമായി താരപുത്രൻ

ബാലതാരമായി സിനിമയിലെത്തി ഇടവേളയ്ക്ക് ശേഷം നായകനായി തിരിച്ചു വരവിനൊരുങ്ങുകയാണ് നടൻ ജയറാമിന്റെ പുത്രൻ കാളിദാസൻ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലൂടെയാണ് കാളിദാസൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. താരപുത്രന്റെ തിരിച്ചുവരവ് ചിത്രമായ പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം കേരളക്കരയിലെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കി കഴിഞ്ഞു.യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരിക്കുകയാണ് 'പൂമരം'. ഒപ്പം കാളിദാസനും ഈ പാട്ടോടെ ആരാധകർ കൂടിയായിരിക്കുകയാണ്. അതും പെൺകുട്ടികൾ. എന്നാൽ നടനോടുള്ള ആരാധന മൂത്ത പെൺകുട്ടികൾ താരത്തിന് കത്തയക്കലും തുടങ്ങി. അതും രക്തം കൊണ്ടാണ് നടനോടുള്ള ആരാധന വ്യക്തമാക്കി ഒരു ആരാധിക കത്തയച്ചിരിക്കുന്നത്.

ഒരു തുണ്ട് കടലാസിൽ ചെറിയൊരു സന്ദേശമായിരുന്നു ആ പെൺകുട്ടിയുടെ സമ്മാനം. കണ്ണേട്ടാ, ലവ് യു' എന്ന് സ്വന്തം രക്തത്തിൽ എഴുതിയിരിക്കുന്ന ഒരു ആരാധികയുടെ കത്ത്. എന്നാൽ ഇത് തന്നെ ഏറെ അസ്വസ്തനാക്കിയെന്നും, ഇങ്ങനെ ഒരിക്കലും ആരും ചെയ്യരുതെന്ന് മാത്രമെ തനിക്ക് പറയാനാകൂ , എന്നെ സന്തോഷിപ്പിക്കാനാണെങ്കിൽ എന്റെ സിനിമകൾ പോയിക്കാണുക എന്നും കാളിദാസൻ പറഞ്ഞു. ആരാധികയുടെ കത്തും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു കാളിദാസന്റെ പ്രതികരണം.

തനിക്ക് കിട്ടിയ സന്ദേശത്തെക്കുറിച്ച് കാളിദാസൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്. രാവിലെ ഉണർന്നതു തന്നെ ഏറെ അസ്വസ്ഥത ജനിപ്പിച്ച ഈ കത്ത് കണ്ടുകൊണ്ടാണ്. ഏതോ ഒരു പെൺകുട്ടി രക്തം കൊണ്ട് എന്റെ പേര് എഴുതിയിരിക്കുകയാണ് ഈ കത്തിൽ. ദയവു ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുതെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു.
എന്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കിൽ ഇതൊന്നുമല്ല വേണ്ടത്. തീയ്യറ്ററിൽ പോയി എന്റെ സിനിമകൾ കാണൂ, അതു തന്നെ എനിക്ക് ആവശ്യത്തിലും അധികം സന്തോഷം തരുന്ന കാര്യമാണ്.

അതല്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ എന്നെ വിഷമിപ്പിക്കാൻ മാത്രമേ നിങ്ങൾക്കു കഴിയൂ. അതുകൊണ്ടു തന്നെ ഞാൻ നിങ്ങളോടൊക്കെ അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഇത്തരം പ്രവർത്തികൾ ചെയ്യരുത് കാളിദാസ് തന്റെ പോസ്റ്റിൽ പറയുന്നു.അതേസമയം, കാളിദാസന് ഇത്തരത്തിൽ കത്തയച്ച പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ.

1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്. ലൈം ലൈറ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനമാണ് നിർവഹിക്കുന്നത്. ഡോ.പോൾ വർഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് നിർമ്മാണം. കോളേജുകളിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമയിലെ താരങ്ങൾ. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP