Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും ചൂഷണങ്ങളെ നിഷേധിക്കാനും സ്ത്രീകൾക്ക് അവകാശം ഉണ്ട്; കിടക്ക പങ്കിട്ടതുകൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ല; കമൽഹാസന് പറയാനുള്ളത്

ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും ചൂഷണങ്ങളെ നിഷേധിക്കാനും  സ്ത്രീകൾക്ക് അവകാശം ഉണ്ട്; കിടക്ക പങ്കിട്ടതുകൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ല; കമൽഹാസന് പറയാനുള്ളത്

തെലുങ്കു സിനിമാ മേഖലയിൽ നടി ശ്രീ റെഡ്ഡി തുടങ്ങിവച്ച കാസ്റ്റിങ് കൗച്ച് വിവാദം വീണ്ടും സിനിമാ മേഖലയിൽ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേ തുറന്നടിച്ച് കമൽഹാസനും രംഗത്തെത്തി. കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്്ത്രീയും ഒന്നും നേടുന്നില്ലെന്നാണ്് കമൽഹാസൻ പറഞ്ഞത്.. ഇതുകൊണ്ട് സ്ത്രീകൾക്ക് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല നേരെ മറിച്ച് നമ്മുടെ മകൾ ഉൾപ്പെടെ സിനിമ രംഗത്തുള്ള സകല സ്ത്രീകളുടെയും അവകാശങ്ങൾ കുറയ്ക്കാനേ അത് ഉപകരിക്കു എന്ന കമൽപറഞ്ഞു.

പക്ഷേ മറ്റൊരുതരത്തിൽ നോക്കിയാൽ ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ നിഷേധിക്കാനും ചവിട്ടി ഓടിക്കാനുമെല്ലാം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും എന്നാൽ അതിനെ ന്യായീകരിക്കുന്നവരില്ലെന്നും പറയാൻ സാധിക്കില്ല. എന്നാൽ ആരെങ്കിലും അതിനെ അനുകൂലിക്കുന്നുണ്ടെങ്കിൽ അവർ തന്റെ സിനിമയിലെ സഹോദരിമാർക്കും പെൺമക്കൾക്കും എതിരായിരിക്കും ഇത് ഗുണമുള്ള ഏർപ്പാടാണെന്ന് ആരും പറയില്ല. ഇങ്ങനെ അനുവദിക്കുമ്പോൾ ഒരു കാര്യം ഓർമ്മിക്കുക .ഇത്തരം കാര്യങ്ങൾ വ്യവസായത്തിലുള്ള എന്റെ സഹോദരിമാരുടേയും മകളുടെയും അവകാശങ്ങൾ കുറയ്ക്കുന്നതാണ്. കിടക്ക വേണ്ടെന്ന് പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. അക്കാര്യം അങ്ങനെ പറയാനും അതിനെ ന്യായീകരിക്കുന്നില്ലെന്നും നിലപാട് എടുക്കാൻ അവരെ അനുവദിക്കണമെന്നും കമൽ വ്യക്തമാക്കി.

കാസ്റ്റിങ് കൗച്ചിംഗിന്റെ കാര്യത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രേണുകാ ചൗധരിയുടെ പ്രതികരണവും കമൽ പ്രസ്താവനയിൽ ഉൾപ്പെടുത്തി. കൗച്ചിങ് എന്നത് ഒരു അപ്രിയസത്യം തന്നെയാണെന്നും സിനിമാ വ്യവസായത്തിൽ മാത്രമല്ല ലോകത്തെ എല്ലാ തൊഴിലിടങ്ങളിലും ചിലപ്പോൾ പാർലമെന്റിനെ വരെ ഇത് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു രേണുകാ ചൗധരിപറഞ്ഞ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP