Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം യുട്യൂബ് ചാനലുമായി കമൽഹാസൻ; ഉലകനായകനുമായി ആരാധകർക്കു നേരിട്ടു സംവദിക്കാനും അവസരം; ആരംഭിച്ചു മണിക്കൂറുകൾക്കകം 2000 സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ചാനൽ ഹിറ്റാകുന്നു

സ്വന്തം യുട്യൂബ് ചാനലുമായി കമൽഹാസൻ; ഉലകനായകനുമായി ആരാധകർക്കു നേരിട്ടു സംവദിക്കാനും അവസരം; ആരംഭിച്ചു മണിക്കൂറുകൾക്കകം 2000 സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി ചാനൽ ഹിറ്റാകുന്നു

ലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സോഷ്യൽമീഡിയായ ഫേസ്‌ബുക്കും ട്വിറ്ററിലൂടെയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്ക് വയ്ക്കുമ്പോൾ തമിഴ് നടനും ഉലകനായകനെന്നും അറിയപ്പെടുന്ന കമൽഹാസൻ സ്വന്തമായി യു ട്യൂബ് ചാനലിറക്കി ആരാധകരോട് നേരിട്ട് സംവദിക്കാനുള്ള ഒരുക്കത്തിലാണ്.

ഉലകനായകൻ ട്യൂബ് എന്നറിയപ്പെടുന്ന കമലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ  ആരംഭിച്ച ദിവസം തന്നെ  2000 സബ്‌സ്‌ക്രൈബേഴ്‌ സിനെ ലഭിച്ചിട്ടുണ്ട്. കൂടാതെ 50,000 പേർ യൂട്യൂബ് ചാനൽ സന്ദർശിക്കുകയും ചെയ്തു.കെ വായ്‌മൊഴി ടീമാണ് യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങൾ, കവിതകൾ, എഴുത്തുകൾ തുടങ്ങിയവ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചാനലിലൂടെ ഉദ്ദേശിക്കുന്നതെന്ന് താരം പറഞ്ഞു.

ആരാധകരുമായുള്ള ചോദ്യാത്തര പംക്തിയും യൂട്യൂബ് ചാനലിലുണ്ടാകും. ഉത്തമവില്ലനാണ് ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന കമൽ ചിത്രം.ഉത്തമവില്ലന് പിന്നാലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, വിശ്വരൂപം രണ്ട് എന്നീ ചിത്രങ്ങളും തീയറ്ററുകളിലെത്തും. താരം ഈ ചിത്രങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP