Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തമവില്ലൻ മതത്തെപ്പറ്റിയുള്ള ചിത്രമല്ല; ജനങ്ങൾക്ക് വേണ്ടിയുള്ള ചിത്രം; താൻ നിരീശ്വരവാദി ആയതാകാം വിവാദങ്ങൾക്ക് കാരണം; വിശദീകരണവുമായി ഉലകനായകൻ രംഗത്ത്

ഉത്തമവില്ലൻ മതത്തെപ്പറ്റിയുള്ള ചിത്രമല്ല; ജനങ്ങൾക്ക് വേണ്ടിയുള്ള ചിത്രം; താൻ നിരീശ്വരവാദി ആയതാകാം വിവാദങ്ങൾക്ക് കാരണം; വിശദീകരണവുമായി ഉലകനായകൻ രംഗത്ത്

മലാഹാസൻ ചിത്രങ്ങൾ എല്ലാം തന്നെ റിലീസിന് മുന്നേ എന്തെങ്കിലും വിവാദത്തിൽപ്പെടുകയെന്നത് പതിവായിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തിറങ്ങാൻ ഒരുങ്ങുക ഉത്തമവില്ലനും അതേ അവസ്ഥിലാണ്. വിവാദങ്ങളും ആരോപണങ്ങളും ഉയർന്നപ്പോൾ മൗനം പാലിച്ചിരുന്ന ഉലകനായകൻ ഇപ്പോൾ നയം വ്യക്തമാക്കിയിരിക്കുകയാണ്.

'ഉത്തമവില്ലൻ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ല. ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള ചിത്രമാണ് . കമൽഹാസൻ പറയുന്നു. ഈ സിനിമ വിശ്വാസികളെക്കുറിച്ചോ അന്ധവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ല. ഒരു മതത്തെയും ചിത്രവുമായി ബന്ധപ്പെടുത്തുന്നില്ല. കമൽ പറഞ്ഞു.

'ഞാനൊരു നീരീശ്വരവാദി ആയതാകാം ഈ ചിത്രത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടങ്ങാൻ കാരണമായതെന്നാണ് കമൽഹാസൻ പറയുന്നത്. എല്ലാ മനുഷ്യർക്കും അവരുടേതായ ജീവിതശൈലി ഉണ്ട്. എന്റെ ജീവിതം ഞാൻ ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത്തരം തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതെല്ലാവരും മനസ്സിലാക്കുകയാണെങ്കിൽ ഒരു കുഴപ്പവും സംഭവിക്കില്ല. എന്റെ മാതാപിതാക്കൾ തികച്ചും ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അങ്ങനെയുള്ള ഞാൻ എങ്ങനെ ഈ മതത്തിലുള്ളവരെ വെറുക്കും. കമൽഹാസൻ പറഞ്ഞു.

'ആരാധകർ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യത്തിൽ ബോധവനാകാതെ അവരെ ഒഴിവാക്കുകയാണെന്ന് ഞാൻ ചെയ്യുന്നതെന്ന് വിമർശകർ പറയാറുണ്ട്. ഉത്തമവില്ലൻ ഒരു കോമിക് ചിത്രമല്ല. ഇത് വളരെ സീരിയസായ സിനിമയാണ്. ഇതിൽ ഒരുപാട് വൈകാരിക നിമിഷങ്ങൾ ഉണ്ട്. ഇത് ഹിന്ദുക്കളെയോ നിരീശ്വരവാദികളെപ്പറ്റിയോ പറയുന്നില്ലെന്നും കമൽ പറയുന്നു.

ചിത്രത്തിന്റ സെൻസറിങും കഴിഞ്ഞ് മെയ് ഒന്നിന് ചിത്രം റീലീസ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ഹിന്ദു സംഘടനയ്ക്ക് പിന്തുണയുമായി മുസ്ലിം സംഘടനയും രംഗത്തെത്തിയത് ചർച്ചയായിരുന്നു. വിശ്വരൂപത്തിലൂടെ മുസ്ലിം വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ച കമൽഹാസൻ ഇപ്പോൾ ഉത്തമവില്ലൻ എന്ന ചിത്രത്തിലൂടെ ഹിന്ദുക്കളുടെ വികാരങ്ങളെയും ഹനിക്കുകയാണെന്നാണ് ഇന്ത്യൻ നാഷനൽ ലീഗ് തമിഴ്‌നാട് ഘടകം ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP