Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇത്തരത്തിൽ ചരക്കുസേവന നികുതി നടപ്പാക്കിയാൽ അഭിനയം നിർത്തേണ്ടിവരുമെന്ന് കമൽഹാസൻ; ജിഎസ്ടിയിലെ 28 ശതമാനം നികുതി പ്രാദേശിക സിനിമാ വ്യവസായത്തെ തകർക്കും; താൻ സർക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നതെന്നും നടൻ

ഇത്തരത്തിൽ ചരക്കുസേവന നികുതി നടപ്പാക്കിയാൽ അഭിനയം നിർത്തേണ്ടിവരുമെന്ന് കമൽഹാസൻ; ജിഎസ്ടിയിലെ 28 ശതമാനം നികുതി പ്രാദേശിക സിനിമാ വ്യവസായത്തെ തകർക്കും; താൻ സർക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നതെന്നും നടൻ

ചെന്നൈ: ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) സിനിമയുടെ നികുതി കുറയ്ക്കണമെന്ന് നടനും സംവിധായകനുമായ കമൽഹാസൻ. ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടിയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ജിഎസ്ടിയിൽ മുന്നോട്ടു വയ്ക്കുന്ന 28 ശതമാനം നികുതി പ്രാദേശിക സിനിമയെ തകർക്കും. ഇത് 12-15 ശതമാനമായി കുറയ്ക്കണം. ജിഎസ്ടി ഇത്തരത്തിൽ നടപ്പിലാക്കുകയാണെങ്കിൽ അഭിനയം നിർത്താൻ താൻ നിർബന്ധിതനാകുമെന്നും കമൽ പറഞ്ഞു.

'ഈ നികുതിഭാരം താങ്ങാൻ കഴിയാത്തതാണെങ്കിൽ ഞാൻ സിനിമ വിടും. ഞാൻ സർക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നത്. എന്താണിത്? ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ?' കമൽ ചോദിച്ചു. വിനോദ നികുതി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പലനിരക്കാണ്. ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം എന്നത് വലിയ കാര്യമല്ലായിരിക്കും. എന്നാൽ ഹോളിവുഡ് സിനിമയേയും ബോളിവുഡ് സിനിമയേയും പ്രാദേശിക സിനിമയേയും ഒരേ അളവിൽ കാണരുതെന്നും കമൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP