Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ ജനങ്ങൾ സ്വന്തം എംഎൽഎമാരെ 'അർഹിക്കുന്ന' ബഹുമാനത്തോടെ് സ്വീകരിക്കണം; വിശ്വാസ വോട്ടെടുപ്പിലെ സംഘർഷങ്ങളെ കളിയാക്കി കമൽ ഹാസൻ

തമിഴ്‌നാട്ടിലെ ജനങ്ങൾ സ്വന്തം എംഎൽഎമാരെ 'അർഹിക്കുന്ന' ബഹുമാനത്തോടെ് സ്വീകരിക്കണം; വിശ്വാസ വോട്ടെടുപ്പിലെ സംഘർഷങ്ങളെ കളിയാക്കി കമൽ ഹാസൻ

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിന്റെ സമയത്തുണ്ടായ സംഘർഷങ്ങളുടെ പേരിൽ സാമാജികരെ കളിയാക്കി നടൻ കമൽ ഹാസൻ. തമിഴ്‌നാട്ടിലെ ജനങ്ങൾ സ്വന്തം എംഎ‍ൽഎമാരെ 'അർഹിക്കുന്ന' ബഹുമാനത്തോടെ മണ്ഡലങ്ങളിലേക്ക് സ്വീകരിക്കണമെന്ന് കമൽ ട്വീറ്റ് ചെയ്തു. അതേ സമയം മാദ്ധ്യമങ്ങൾക്കെതിരെയും കമൽ വിമർശനമുന്നയിച്ചു. മാദ്ധ്യമങ്ങൾ അതിശയോക്തി കലർത്തുന്നത് കുറയ്ക്കണം. തമിഴ്‌നാട് നിയമസഭയിൽ ഇതും വഷളായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ടിവിയുടെ മുന്നിലിരുന്ന് വിപ്ലവം പറയുന്ന താനടക്കമുള്ളവർ ഇത്രയധികം ഞെട്ടേണ്ടതില്ലെന്നും കമൽപറഞ്ഞു.

ഇന്ന് വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് സഭയ്ക്കുള്ളിൽ കയറി പോലും ലാത്തിവീശിയിരുന്നു. അടിപിടിയിൽ മൈക്കുകളും ഫർണിച്ചറുകളും തകർന്നിരുന്നു. സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിനടക്കമുള്ള ഡി.എം.കെ എംഎ‍ൽഎമാരെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ തൂക്കിയെടുത്ത് പുറത്താക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP