Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

താൻ നിരീശ്വരവാദി; ജാതിയെ പുകഴ്‌ത്തുന്ന സിനിമകളിൽ അഭിനയിക്കില്ല: പാപനാശത്തിൽ അഭിനയിച്ചത് പ്രമേയത്തിനുള്ള കാലിക പ്രസക്തി മൂലം; കമൽഹാസന് പറയാനുള്ളത്

താൻ നിരീശ്വരവാദി; ജാതിയെ പുകഴ്‌ത്തുന്ന സിനിമകളിൽ അഭിനയിക്കില്ല: പാപനാശത്തിൽ അഭിനയിച്ചത് പ്രമേയത്തിനുള്ള കാലിക പ്രസക്തി മൂലം; കമൽഹാസന് പറയാനുള്ളത്

സിനിമയ്ക്കായി ജീവിതം ഇഷ്ടദാനം നൽകിയ നടനാണ് ഉലകനായകൻ കമൽഹാസൻ. നടൻ, നിർമ്മാതാവ്, സംവിധായകൻ, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്, നിരീശ്വരവാദി എന്നീ പേരുകളെല്ലാം ഈ നടന് ചാർത്തി നലികിയിട്ടുണ്ടെങ്കിലും ഒരു സാധാരണ മനുഷ്യനായി അറിയപ്പെടാനാണ് ഈ നടന് ആഗ്രഹം.

പല ഇന്റർവ്യൂകളിലും തനിക്ക് ദൈവിക പരിവേഷം ചാർത്തി നല്‌കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള നടൻ ഇപ്പോൾ വീണ്ടും താൻ നിരിശ്വരവാദിയാണെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ 'പാപനാശം' എന്ന ചിത്രത്തെപ്പറ്റി സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞതത്.

നിരിശ്വരവാദിയായതുകൊണ്ട് തന്നെ ജാതിയെ പുകഴ്‌ത്തുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ തയ്യാറല്ലെന്നും നടൻ വ്യക്തമാക്കി. എന്നാൽ പാപനാശം എന്ന ചിത്രത്തിൽ ഞാൻ നെറ്റിയിൽ ഭസ്മം അണിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷെ സിനിമയും എന്റെ സ്വകാര്യ നിലപാടുകളും വ്യത്യസ്തമാണ്. എന്റെ വിശ്വാസങ്ങളെ സിനിമകളിലൂടെ ഞാൻ ഞെരിക്കാറില്ല. യാതൊരു കാരണവശാലും ജാതിയെ പുകഴ്‌ത്തുന്ന ഒരു ചിത്രത്തിൽ ഞാൻ അഭിനയിക്കില്ല' എന്നാണ് കമൽ പറഞ്ഞത്.

ഏത് ദിവസമാണോ പാതിരാത്രിയിൽ സ്ത്രീയ്ക്ക് സ്വതന്ത്രയായി ഇറങ്ങിനടക്കാനാകുന്നത് അതാണ് യതാർത്ഥ സ്വാതന്ത്ര്യം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത്തരം സ്വാതന്ത്ര്യം നമുക്ക് ലഭിച്ചിട്ടില്ലെന്നും കമൽ പറഞ്ഞു. ലൈംഗിക പീഡന കേസുകളിലെ പ്രതികൾക്കും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നവർക്കും മറ്റും കർശനമായ ശിക്ഷ നൽകുന്നതിലൂടെ മാത്രം കുറ്റകൃത്യങ്ങൾ കുറയില്ല. അതിന് സ്വയം ക്രമീകരണവും അച്ചടക്കവും വളരെ പ്രധാനമാണ്. താൻ വധശിക്ഷയ്‌ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദൃശ്യത്തിന്റെ തമിഴ് റീമെയ്‌ക്കായ പാപനാശത്തിൽ താൻ അഭിനയിക്കാൻ തയ്യാറായത് ചിത്രത്തിന്റെ പ്രമേയത്തിനുള്ള കാലിക പ്രസക്തി കണക്കിലെടുത്താണെന്ന് കമൽ പറഞ്ഞു. ചിത്രത്തിൽ തന്റെ ഭാര്യാ വേഷം അവതരിപ്പിക്കാൻ ഗൗതമിയെ താനല്ല തെരഞ്ഞെടുത്തതെന്നും  സംവിധായകൻ ജീത്തുവാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ ഗൗതമി വേണണെന്ന് ജീത്തു പറഞ്ഞപ്പോൾ തനിക്ക് അക്കാര്യം ഗൗതമിയോട് പറയാൻ ആദ്യം കുറച്ച് ജാള്യത തോന്നിയിരുന്നു. എന്നാൽ ചിത്രം പൂർത്തിയാക്കിയ ശേഷം കണ്ടപ്പോൾ ആ വേഷം ഗൗതമിക്ക് അനുയോജ്യമാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP