Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കമാലിനി മുഖർജി പുലിമുരുകനിൽ മോഹൻലാലിന് നായിക; ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു

കമാലിനി മുഖർജി പുലിമുരുകനിൽ മോഹൻലാലിന് നായിക; ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കമാലിനി മുഖർജി നായികാ വേഷം അവതരിപ്പിക്കുന്നു.ഇത് രണ്ടാം തവണയാണ് കമാലിനി വൈശാഖന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ വൈശാഖന്റെ കസിൻസ് എന്ന ചിത്രത്തിലും കമാലിനി ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു.

ഇതോടൊപ്പം ഷാജി എൻ. കരുണിന്റെ മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കിലും വി.കെ പ്രകാശ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലും കമാലിനി അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയിൽ പുരോഗമി ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ താരം എത്തിച്ചേർന്നു. വന്യമൃഗങ്ങളോട് ഏറ്റുമുട്ടി ഉപജീവനം കഴിക്കുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലെ ആക്ഷൻ രംഗങ്ങൾ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വിയറ്റ്‌നാമിൽ ആരംഭിച്ചിരുന്നു. തമിഴ് താരം പ്രഭു അടക്കം അറുപതോളം താരങ്ങൾ ഈ മാസ് എന്റർടെയിനർ ചിത്രത്തിൽ ഉണ്ട്. ഉദയകൃഷ്ണസിബി കെ തോമസ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക്പാടമാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP