Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം തുറന്നു പറയാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കണമെന്ന് വിശ്വസിക്കുന്നില്ല; ഈ പ്രണയത്തിൽ ഒരുപാട് സന്തോഷവതിയാണ്; വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും കങ്കണ റണൗത്ത്

പ്രണയം തുറന്നു പറയാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കണമെന്ന് വിശ്വസിക്കുന്നില്ല; ഈ പ്രണയത്തിൽ ഒരുപാട് സന്തോഷവതിയാണ്; വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും കങ്കണ റണൗത്ത്

മുംബൈ: താൻ വീണ്ടും പ്രണയത്തിലാണെന്നും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. ബോംബേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.ഈ വർഷം സംഭവിച്ചേക്കും. വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും പറയുന്നു. ഹൃത്വക് റോഷനുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്ന് പറഞ്ഞത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷമാണ് പുതിയ വെളിപ്പെടുത്തൽ

ഈ പ്രണയത്തിൽ ഒരുപാട് സന്തോഷവതിയാണ്. മുമ്പും താൻ പ്രണയത്തിലായിട്ടുണ്ട്. എന്നാൽ അവരുമായി വേർപിരിഞ്ഞതിന് ശേഷം വീണ്ടും കണ്ടുമുട്ടാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഈ പ്രണയത്തിൽ ഞാൻ ഒരുപാട് വിശ്വസിക്കുന്നുണ്ട്. പ്രണയം തുറന്നു പറയാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കണമെന്ന് വിശ്വസിക്കുന്നില്ല. അതുകാണ്ടുതന്നെ ജീവിതത്തിൽ ആ ദിവസത്തിന് അത്രമാത്രം പ്രാധാന്യം നൽകുന്നില്ല കങ്കണ പറഞ്ഞു.

മുമ്പൊരിക്കൽ കങ്കണ തന്റെ വിവാഹ സങ്കല്പത്തെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാരണം ജീവിതത്തിൽ ഒന്നിൽ കൂടുതൽ വിവാഹം സംഭവിക്കും. അതുക്കൊണ്ട് തന്നെ ഒന്നിൽ കൂടുതൽ വിവാഹം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. ഇതാണ് വിവാദമായത്. ഇതിന് ശേഷം താനും ഹൃത്വിക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. ഇതിനെതിരെ നടൻ നിയമ നടപടിയും തുടങ്ങി. അതിനിടെയാണ് വിവാഹത്തിൽ നടിയുടെ മനസ്സു തുറക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP