Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലമുടി മുതൽ ഡ്രസ് കോഡിൽ വരെ മേക്ക് ഓവറുമായി കങ്കണ റണാവത്ത്; മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങാനെത്തിയ നടിയുടെ ന്യൂലുക്ക് ചർച്ചയാകുന്നു

തലമുടി മുതൽ ഡ്രസ് കോഡിൽ വരെ മേക്ക് ഓവറുമായി കങ്കണ റണാവത്ത്; മികച്ച നടിക്കുള്ള ദേശീയ അവാർഡ്  വാങ്ങാനെത്തിയ നടിയുടെ ന്യൂലുക്ക് ചർച്ചയാകുന്നു

വാർഡുകളിൽ വിശ്വസിക്കുന്നില്ല എന്ന് വിളിച്ചു പറഞ്ഞ കങ്കണ റണൗട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ മികച്ച നടിയായി മാറിയത് പോലെ അവാർഡ് ദാന ചടങ്ങിലും വ്യത്യസ്ത പുലർത്തി വാർത്തകളിൽ ഇടം പിടിക്കുകയാണ് നടി വീണ്ടും. കാരണം മറ്റൊന്നുമല്ല. നടി അവാർഡ് വാങ്ങനായെത്തിയപ്പോൾ തലമുടി മുതൽ ഡ്രഡ് കോഡിൽ വരെ മേക്ക് ഓവർ.

സാധാരണ ദേശീയ അവാർഡുകൾ വാങ്ങാൻ നടിമാർ എത്താറുള്ളത് പരമ്പരാഗത ഇന്ത്യൻ വേഷങ്ങളിലാണെങ്കിൽ കങ്കണയെത്തിയത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പതിവു ഫാഷൻ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു.

28 കാരിയായ കങ്കണ തന്റെ കരിയറിലെ രണ്ടാമത്തെ ദേശീയ അവാർഡ് വാങ്ങാനായാണ് ഇളംനീല നിറത്തിലുള്ള മുഴുനീള ഗൗൺ ധരിച്ച് എത്തിയത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഡിസൈനർ ബിബു മുഹപത്രയാണ് ഗൗൺ ഡിസൈൻ ചെയ്തത്. നേരത്തെ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ ഇന്ത്യൻ സന്ദർശന വേളയിൽ ധരിച്ചത് മുഹപത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു.

തന്റെ ചുരുണ്ട നീളൻ മുടി മുകളിലോട്ട് ചുരുട്ടിവച്ച് ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക്കും അണിഞ്ഞ് പൂർണമായ മെയ്‌ക്ക് ഓവർ നടത്തിയാണ് കങ്കണ ക്യൂനിലെ അഭിനയത്തിന് ദേശീയ അവാർഡ് വാങ്ങാനെത്തിയത്. കങ്കണ തന്റെ ആദ്യ ദേശീയ അവാർഡ് വാങ്ങാനെത്തിയത് സൽവാറും കമ്മീസും ധരിച്ചായിരുന്നു. മുൻ ദേശീയ അവാർഡ് ജേതാക്കളായ വിദ്യ ബാലനും പ്രിയങ്ക ചോപ്രയും ദേശീയ അവാർഡ് സ്വീകരിക്കാനെത്തിയത് സാരിയിലായിരുന്നു. കങ്കണയുടെ ഗൗൺ ആണ് ഇപ്പോൾ ഇന്ത്യൻ സിനിമ ഫാഷൻ ലോകത്ത് ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP