Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കല്യാണം കഴിഞ്ഞതുകൊണ്ട് തമിഴിൽ അവഗണന; മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് പലരും ഉപദേശിച്ചു; മനസ് തുറന്ന് കനിഹ

കല്യാണം കഴിഞ്ഞതുകൊണ്ട് തമിഴിൽ അവഗണന; മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് പലരും ഉപദേശിച്ചു; മനസ് തുറന്ന് കനിഹ

മലയാളത്തിനും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കനിഹ. കൂടാതെ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചവരിൽ ഒരാളുമാണ്. ഇപ്പോൾ ഒടുവിലായി മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു വിലും ഒരു വേഷം ചെയ്തു. ഇപ്പോളിതാ കനിഹ മനസ് തുറക്കുകയാണ്.

ഒരു നടിയെന്ന നിലയിൽ തനിക്ക് ഏറെ നല്ല അവസരങ്ങൾ തന്നത് മലയാളം സിനിമയാണെന്ന് കനിഹ പറയുന്നു. മത്രമല്ല വിവാഹിതയായതോടെ തമിഴിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും, എന്നാൽ മലയാളത്തിൽ ഇത്തരമൊരും അവസ്ഥ ഉണ്ടായിട്ടേയില്ലെന്നും കനിഹ വ്യക്തമാക്കി.

വിവാഹിതരായ നായികമാരോട് തമിഴ് സിനിമാ ലോകം കാട്ടുന്ന അകൽച്ച എന്തായാലും മലയാളം സിനിമ കാട്ടുന്നില്ലെന്നാണ് ഈ നടിയുടെ അഭിപ്രായം .'എന്നിട്ടും' എന്ന മലായാള ചിത്രത്തിലാണ് കനിഹ ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ജയറാമിനൊപ്പം അഭിനയിച്ച ഭാഗ്യദേവതയാണ് കനിഹയ്ക്ക് ഭാഗ്യം കൊണ്ടുവന്ന ചിത്രം


മഞ്ജുവാര്യർ ഏകപക്ഷീയ പ്രകടനം നടത്തിയ ചിത്രത്തിലെ ചെറിയ വേഷം ഒരു തരത്തിലും ഖേദമുണ്ടാക്കുന്നില്ലെന്നും, ഹൗ ഓൾഡ് ആർ യൂ വിൽ മഞ്ജുവിന്റെ സുഹൃത്തിന്റെ വേഷം ചെയ്യാൻ അവസരം ലഭിച്ചതിനെ മഞ്ജുവിന്റെ ആരാധിക എന്ന നിലയിൽ ഭാഗ്യമെന്നാണ് കരുതുന്നതെന്നും കനിഹ പറഞ്ഞു.

മഞ്ജുവിന്റെ തിരിച്ചുവരവ് എന്ന നിലയിൽ മഞ്ജുവിലേക്ക് മാത്രം ഫോക്കസ് പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗഭാക്കാകേണ്ടെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നാൽ സിനിമയിൽ മഞ്ജുവിന്റെ വഴികാട്ടിയാകുന്ന സൂസൻ എന്ന കഥാപാത്രം തനിക്ക് ഏറെ സന്തോഷം പകരുന്നതായിരുന്നു. ഒരു കോർപ്പറേറ്റ് ജീവനക്കാരിയുടെ വേഷം മലയാളത്തിലെ തന്റെ പതിവ് വേഷങ്ങളിൽ നിന്നും വിഭിന്നമായിരുന്നെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയഅഭിമുഖത്തിലാണ് നടി വ്യക്തമാക്കിയത്.

ജയറാമിനൊപ്പം മൂന്നാമത്തെ ചിത്രത്തിലാണ് ഇപ്പോൾ കനിഹ അഭിനയിക്കുന്നത്. നേരത്തേ മൈ ബിഗ് ഫാദറിലും, ഭാഗ്യദേവതയി ലുംജയറാമിന്റെ നായിക കനിഹയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP