Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിഞ്ഞ നടിമാർക്ക് തമിഴിൽ മാർക്കറ്റില്ല; നല്ല റോളുകൾ ലഭിക്കുന്നില്ല; കിട്ടുന്നതൊക്കെ അമ്മ വേഷങ്ങൾ; കനിഹയ്ക്ക് പറയാനുള്ളത്

വിവാഹം കഴിഞ്ഞ നടിമാർക്ക് തമിഴിൽ മാർക്കറ്റില്ല; നല്ല റോളുകൾ ലഭിക്കുന്നില്ല; കിട്ടുന്നതൊക്കെ അമ്മ വേഷങ്ങൾ; കനിഹയ്ക്ക് പറയാനുള്ളത്

മിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികളുടെയും പ്രിയ നടിയായി മാറിയ നടിയാണ് കനിഹ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ്‌ഗോപി തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചുണ്ടെങ്കിലും നടി പറയുന്നത് വിവാഹ ശേഷം നടിമാർക്ക് മാർക്കറ്റില്ലെന്ന്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വിവാഹം കഴിഞ്ഞ നടിമാർക്ക് തമിഴിൽ മാർക്കറ്റില്ലെന്നാണ് നടി പറയുന്നത്. തമിഴ് എന്റെ മാതൃഭാഷയാണ്. തമിഴിൽ അഭിനയിക്കാൻ ആഗ്രഹവുമുണ്ട്. എന്നാൽ എനിക്ക് നല്ല റോളുകൾ അവിടെ ലഭിക്കാറില്ല. കിട്ടുന്നതൊക്കെ അമ്മ വേഷങ്ങളാണ്. എന്നാൽ മലയാളത്തിലെ സ്ഥിതി അതല്ല. വിവാഹ ശേഷമാണ് എനിക്ക് മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചതെന്നും നടി പറയുന്നു.

ജയറാമിനൊപ്പം അഭിനയിക്കാനാണ് തനിക്കു ഏറെ താൽപര്യമെന്നും നടി പറയുന്നു.അദ്ദേഹം എപ്പോഴും ജോളിയായിരിക്കും തമാശകൾ പറയും എന്നൊക്കെയാണ് കനിഹ ജയറാമിനെ കുറിച്ച് പറയുന്നത് .വേഷത്തിൽ മാത്രം മോഡേൺ ആയ കഥാപാത്രം ചെയ്യാൻ താത്പര്യമില്ലെന്നും കനിഹ പറഞ്ഞു.

ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ പേര്. ടീനേജ് പ്രായത്തിലാണ് പേര് മാറ്റിയത്. അന്നൊന്നും അറിയില്ലായിരുന്നു. ഇന്നായിരുന്നെങ്കിൽ ദിവ്യ എന്ന പേരിൽ ഉറച്ചു നിൽക്കുമായിരുന്നുവെന്നും നടി പറയുന്നു. സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. പക്ഷെ ഇന്ന് കനിഹ എന്ന പേര് ഞാൻ ഇഷ്ടപ്പെടുന്നുവെന്നും കനിഹ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP