Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ജീവിതം തകർക്കാൻ ഋത്വിക് ശ്രമിച്ചു; എനിക്കെതിരെ വ്യാപകമായി കുപ്രചരണങ്ങൾ നടത്തി; ബോളിവുഡ് നായകനെതിരെ പുതിയ ആരോപണങ്ങളുമായി കങ്കണ

തന്റെ ജീവിതം തകർക്കാൻ ഋത്വിക് ശ്രമിച്ചു; എനിക്കെതിരെ വ്യാപകമായി കുപ്രചരണങ്ങൾ നടത്തി; ബോളിവുഡ് നായകനെതിരെ പുതിയ ആരോപണങ്ങളുമായി കങ്കണ

മുംബൈ: തന്റെ ജീവിതം തകർക്കാൻ ബോളിവുഡ് നായകനടൻ ഋത്വിക് റോഷൻ ഏറെ ശ്രമിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻനിര നായിക കങ്കണ റാവത്ത്. തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ ഋത്വിക് ഏറെ പരിശ്രമിച്ചിട്ടുണ്ടെന്ന് കങ്കണ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

തന്നെ സിനിമാരംഗത്തുനിന്നുള്ള ഒരാൾ ശാരീരികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഋത്വിക്കിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നേരത്തേയും ഋത്വിക്കിനും സൽമാനുമെല്ലാമെതിരെയും ബോളിവുഡിലെ പുരുഷാധിപത്യത്തിന് എതിരെയും പ്രതികരണങ്ങളുമായി കങ്കണ എത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും വെടിപൊട്ടിച്ചിരിക്കുന്നത്.

എനിക്കൊപ്പം ജോലി ചെയ്തിരുന്ന ചെയ്യുന്ന സിനിമാ പ്രവർത്തകരിൽ പലരും എന്നോട് ഋത്വിക് അവരെ സമീപിച്ചതായി പറഞ്ഞിട്ടുണ്ട്. ഋത്വിക് അവരെ എന്തൊക്കെയോ തെളിവുകൾ കാണിക്കും. പിന്നീട് അവർ എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കും. എന്നാൽ ഞാൻ എന്റെ ഭാഗം വിശദീകരിക്കാൻ നിൽക്കാറേയില്ല. ഇത്തരത്തിൽ എന്റെ കരിയർ നശിപ്പിക്കാൻ ഋത്വിക് സിനിമാ ഇൻഡസ്ട്രിയിൽ മുഴുവൻ ഓടിനടന്നുവെന്നാണ് കങ്കണയുടെ ആരോപണം.

സത്യത്തിൽ അതൊരു വലിയ സംഭവം അല്ലായിരുന്നു. എന്നാൽ ഏതോ ഒരാൾ എന്റെ സ്‌നേഹം ലഭിക്കാനായി ഋത്വിക്കായി ആൾമാറാട്ടത്തിന് ശ്രമിച്ചു. എന്നാൽ ഞാൻ മാപ്പു പറയണം എന്നായിരുന്നു ഋത്വികിന്റെ നിലപാട്. അപവാദമുണ്ടാക്കിയ ആൾക്കെതിരെ പോകുന്നതിന് പകരം ഋത്വിക് എന്നെ ഉപദ്രവിക്കുകയാണുണ്ടായത്. എന്നാൽ, ആ അരപൻ യഥാർഥ ഋത്വിക് തന്നെ ആയിരുന്നു എന്നാണ് കങ്കണ ഇപ്പോൾ ആരോപിക്കുന്നത്.

കങ്കണ ്-ഹൃത്വിക് റോഷൻ യുദ്ധം ബോളിവുഡിൽ ചർച്ചയായിട്ട് ഏറെക്കാലമായി. താൻ അയച്ച ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്ന് മുംബൈ പൊലീസിൽ കങ്കണ പരാതി നൽകിയതു മുതലാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ ഫോറൻസിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചിരുന്നു.തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച് ഹൃത്വിക് രംഗത്തെത്തിയിരുന്നു. അന്വേഷണം നേരിടാൻ തയ്യാറാണെന്നും കങ്കണ പരാതിയിൽ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നുമായിരുന്നു ഹൃത്വിക്കിന്റെ വാദം.

ഇതുപോലെ തന്നെയാണ് സിനിമാരംഗത്തുള്ള ഒരാളാൽ താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലും ചർച്ചയായത്. പ്രമുഖ മാദ്ധ്യമപ്രവർത്തക ബർക്കാദത്ത് എഴുതിയ ദി അൺക്വയറ്റ് ലാന്റ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് കങ്കണ റണാവത്ത് ശാരീരിക പീഡനത്തിന്റെ വെളിപ്പെടുത്തൽ നടത്തിയത്. സിനിമാ രംഗത്തുള്ള ഒരാളിൽ നിന്നും എനിക്ക് ശാരീരിക പീഡനമേൽക്കേണ്ടി വന്നു.

എന്നാൽ അത് ആരാണെന്നു പറയാനോ അതിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ നൽകാനോ താൻ തയ്യാറല്ലെന്നും ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്ത ദിവസം തന്നെ അയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അയാൾക്ക് താക്കീത് നൽകി വിട്ടയക്കുകയാണുണ്ടായതെന്നും കങ്കണ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP