Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെയ്ഫ്, നിനക്ക് എങ്ങനെ അങ്ങനെ പറയാൻ തോന്നുന്നു? നീ പറഞ്ഞതു പോലെയാണെങ്കിൽ ഞാനിപ്പോൾ കൃഷിക്കാരിയായേനെ: സെയ്ഫ് അലി ഖാനെതിരെ തുറന്നടിച്ച് കങ്കണ റണൗട്ട്

സെയ്ഫ്, നിനക്ക് എങ്ങനെ അങ്ങനെ പറയാൻ തോന്നുന്നു? നീ പറഞ്ഞതു പോലെയാണെങ്കിൽ ഞാനിപ്പോൾ കൃഷിക്കാരിയായേനെ: സെയ്ഫ് അലി ഖാനെതിരെ തുറന്നടിച്ച് കങ്കണ റണൗട്ട്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെതിരെ തുറന്നടിച്ച് കങ്കണ റണൗട്ട് രംഗത്ത്. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരൺ എന്ന പരിപാടിയിലാണ് കങ്കണയും കരൺ ജോഹറും തമ്മിലുള്ള തർക്കം ആരംഭിച്ചത്. കരൺ തന്റെ ചിത്രങ്ങളിൽ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടു.

ഐ.ഐ.എഫ്.എ. അവാർഡിനിടെ കരൺ ജോഹറും സെയ്ഫ് അലി ഖാനും വരുൺ ധവാനും തങ്ങളുടെ കുടുംബ മഹിമയെക്കുറിച്ച് ഒരുപാട് സംസാരിക്കുകയും പിന്നീട് കങ്കണയെ പരോക്ഷമായി കളിയാക്കുകയും ചെയ്തിരുന്നു. പരിപാടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ സെയ്ഫ് കങ്കണയ്ക്ക് തുറന്ന കത്തെഴുതി. താൻ ഒരു നേരമ്പോക്ക് മാത്രമാണ് ഉദ്ദേശിച്ചതെന്നും വേദനിച്ചുവെങ്കിൽ കങ്കണയോട് മാപ്പ് പറയുന്നുവെന്ന് സെയഫ് കത്തിൽ പറഞ്ഞു. എന്നാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാൻ വേണ്ടി സെയഫ് എഴുതിയ കത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

'താരങ്ങളുടെ മക്കളെ എന്നും ആളുകൾക്ക് പ്രിയമാണ്. കാരണം അവരുടെ ഗുണങ്ങൾ ചിലപ്പോൾ കുട്ടികളിലും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ടാകാം. ഉദാഹരണമായി പന്തയ കുതിരകളുടെ കാര്യം തന്നെ എടുക്കാം. ജയിക്കുന്ന പന്തയ കുതിരകളെ നല്ല ഇണകളുമായി ചേർത്ത് മികച്ച കുതിര കുഞ്ഞുങ്ങളെ ഉണ്ടാക്കാറുണ്ട്. ഈ കുഞ്ഞുങ്ങളാകും ചിലപ്പോൾ നാളത്തെ ചാമ്പ്യന്മാർ- സെയ്ഫിന്റെ കത്തിലെ ഈ പരാമർശങ്ങൾ കങ്കണയെ ചൊടിപ്പിച്ചു.

കലാകാരന്മാരെ പന്തയ കുതിരകളുമായി ഉപമിക്കാൻ എങ്ങിനെ സാധിക്കുന്നു സെയ്ഫ്? ഒരാൾ മികച്ച അഭിനേതാവാകുന്നത് അയാളുടെ മികവും കഠിനാധ്വാനവും ആത്മസമർപ്പണവുമൊക്കെ ചേരുമ്പോഴാണ്. അല്ലാതെ പാരമ്പര്യമായി ലഭിക്കുന്ന ഗുണം കൊണ്ടൊന്നുമല്ല. പാരമ്പര്യ ഗുണം പിന്തുടർന്ന് അഭിനേതാക്കളുടെ മക്കൾ സിനിമയിൽ എത്തുമെങ്കിൽ എന്റെ അച്ഛന്റെ തൊഴിലിടം കൃഷിയാണ്. ഞാനിന്ന് ഒരു കൃഷിക്കാരിയായേനെ- കങ്കണ പ്രതികരിച്ചു.

പക്ഷാപാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സിനിമക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ല എന്റെ ലക്ഷ്യം. സിനിമാ പാരമ്പര്യമില്ലാതെ സിനിമ ലക്ഷ്യമാക്കി നടക്കുന്ന ഒരുപാട് യുവത നമുക്കിടയിൽ ഉണ്ട്. താരസന്തതികൾ അല്ലാത്തതുകൊണ്ട് അവർ തഴയപ്പെടരുത്- ദേശീയ പുരസ്‌കാര ജേത്രി കൂടിയായ താരം അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP