Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗാനുരാഗി എന്നു വിളിക്കുന്നവർക്കു മറുപടിയുമായി കരൺ ജോഹർ; ഇനി ആ വിളി തന്നെ അസ്വസ്ഥനാക്കില്ലെന്നു ബോളിവുഡ് സംവിധായകൻ; പിന്തുണയുമായി ബോളിവുഡ് സുഹൃത്തുക്കൾ

സ്വവർഗാനുരാഗി എന്നു വിളിക്കുന്നവർക്കു മറുപടിയുമായി കരൺ ജോഹർ; ഇനി ആ വിളി തന്നെ അസ്വസ്ഥനാക്കില്ലെന്നു ബോളിവുഡ് സംവിധായകൻ; പിന്തുണയുമായി ബോളിവുഡ് സുഹൃത്തുക്കൾ

ന്നെ 'സ്വവർഗാനുരാഗി' എന്ന് വിളിച്ച് നിരന്തരം കളിയാക്കുന്നവർക്ക് തുറന്ന മറുപടിയുമായി കരൺ ജോഹറിന്റെ കത്ത്. 'നിങ്ങളുടെ ഇച്ഛാഭംഗങ്ങളിൽ നിന്നുള്ള ആ വിളി ഇനിമേൽ എന്നെ അസ്വസ്ഥനാക്കില്ലെന്നാണ് കരൺ കത്തിലൂടെ പറയുന്നത്.

സ്വവർഗാനുരാഗി എന്ന വിളി തന്നെ അസ്വസ്ഥമാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് കരൺ ജോഹർ വ്യക്തമാക്കുന്നത്. സാധാരണ ആളുകൾ അലാം ശബ്ദം കേട്ടാണ് ഉണരുന്നത്. പക്ഷേ ഞാൻ അങ്ങനെയല്ല. സ്വവർഗാനുരാഗി എന്ന വിളി കേട്ടാണ് എന്റെ പ്രഭാതങ്ങൾ ആരംഭിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താലുടൻ സ്വവർഗാനുരാഗി എന്ന വിളി കേൾക്കേണ്ടി വന്ന സമയുണ്ടെന്നും കരൺ പറയുന്നു.എന്നാൽ അവ അസ്വസ്ഥമാക്കുന്ന
കാലം കഴിഞ്ഞുവെന്നും കരൺ കുറിക്കുന്നു.

എൻഡിടിവി ഡോട്ട് കോമിൽ എഴുതുന്ന 'കരൺ അഫയേഴ്സ്' എന്ന കോളത്തിലാണ് ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നെഴുത്ത്.''

കരൺ ജോഹർ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ
''അനാകർഷകമെന്ന് എന്നെക്കുറിച്ച് കരുതുന്ന നിങ്ങളും അങ്ങനെ ആയിരിക്കാം. എന്റെ സെൽഫികളെ നിങ്ങൾ വെറുക്കുന്നു. കാരണം നിങ്ങളുടെ സെൽഫികളിൽ പതിയുന്നതിനോടും നിങ്ങൾക്ക് ഇഷ്ടമില്ല. പിന്നെ, നിങ്ങൾക്ക് ഒരു ജോലി കാണില്ല. സ്വന്തം ജീവിതത്തിലെ മോഹഭംഗങ്ങൾ എന്റെയും മറ്റുചില നിർഭാഗ്യവാന്മാരുടെയും പുറത്ത് തീർക്കുന്നതിലാണ് നിങ്ങൾ ആശ്വാസം കണ്ടെത്തുന്നത്. നിങ്ങളുടെ പരിഹാസങ്ങൾ ഇനിമേൽ എന്നെ അസ്വസ്ഥനാക്കില്ലെന്ന് ഇവിടെ അറിയിച്ചുകൊള്ളട്ടെ. എന്റെ ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും ചെറിയ ഒരു സ്വാധീനം പോലും ഉണ്ടാക്കാ
നായാൽ അതാവും എന്നെ അസ്വസ്ഥനാക്കുക.

'സ്വവർഗാനുരാഗി' എന്ന വാക്കിന്റെ പല വകഭേദങ്ങളോട് ചേർത്താണ് എനിക്ക് സുപ്രഭാതം ആശംസിക്കപ്പെടുന്നത്. എന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രഭാതങ്ങളിലേക്കാണ് ഞാൻ ഉണർന്നുകൊണ്ടിരുന്നത്. ഇപ്പോൾ ഒരു കാര്യം തോന്നുന്നു: പ്രശസ്തരായവർ അപ്രശസ്തരെ സംബന്ധിച്ച് അത്രമേൽ സ്വൈര്യക്കേടായിരിക്കുമെന്ന്. പക്ഷേ നിങ്ങൾ മനസിലാക്കാത്ത ഒന്നുണ്ട്. പ്രശസ്തിയോടൊപ്പം ഒരു മനുഷ്യനിൽ വന്നുചേരുന്ന ചിലതുണ്ട്. അത് വലിയ അരക്ഷിതബോധവും ആകുലതയുമാണ്. വീടിന് മുകളിലുള്ള ഹെലിപ്പാഡിലേക്ക് ഞാൻ ദിനവും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നുവെന്നാവും നിങ്ങൾ കരുതുന്നത്. പക്ഷേ
ഏറെ ബുദ്ധിമുട്ടേറിയ ഒരു ജീവിതമാണ് എനിക്കുള്ളതെന്ന് നിങ്ങൾക്കറിയുമോ?

ഉറങ്ങാനാവാതെ കരയാറുണ്ട് ഞാൻ പലപ്പോഴും. ശരിയാണ്, ഭാതികമായ സൗഭാഗ്യം എനിക്കുണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. പക്ഷേ വൈകാരികതയുടെ കാര്യത്തിൽ ആ സൗഭാഗ്യം എനിക്കില്ല. ഏകനും ദുഃഖിതനുമാവാൻ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. മിക്കവാറും നിങ്ങളേപ്പോലെതന്നെ ദുഃഖിതനാണ് ഞാനും, മിസ്റ്റർ േട്രാളർ. പിന്നെ നമ്മൾ തമ്മിലുള്ള ഒരു വ്യത്യാസം പോസിറ്റീവ് എനർജിയും ശുഭപ്രതീക്ഷയും കൊണ്ട് ഞാൻ എന്നെയും എന്റെ ചുറ്റുപാടിനെയും ഊർജ്ജസ്വലമാക്കാറുണ്ട്. പക്ഷേ നിങ്ങൾക്കറിയുക വെറുക്കാൻ മാത്രവും. നിങ്ങളെപ്പോലെതന്നെ ദുഃഖിതനും ഏകനുമായിരിക്കാം ഞാനും. പക്ഷേ ഒരുകാര്യം എനിക്കറിയാം. നിങ്ങളേക്കാളും അൽപംകൂടെ മെച്ചപ്പെട്ട മനുഷ്യനാണ് ഞാൻ.''

ബോളിവുഡിൽ നിന്ന് ആദ്യം ട്വിറ്റർ ഉപയോഗിച്ച് തുടങ്ങിയ ഒരാൾ താനാണെന്നും ആളുകൾ അവിടെ തന്നെ ഇഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നതെന്നും കരൺ എഴുതുന്നു. ''ലൈംഗികതയെ പരിഹസിച്ച് നിരന്തരം ട്രോളുകൾ വരാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളോടൊക്കെ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. എന്റെ തെറാപ്പിസ്റ്റിനോടും ചോദിച്ചു, എന്താവാം ഇതിന്റെ കാരണമെന്ന്. കാഴ്ചയിൽ വലിയ പൗരുഷമുള്ള ആളായിരിക്കില്ല ഞാൻ. സ്ത്രീലക്ഷണങ്ങളുള്ള ഒരാളായും നിങ്ങൾക്ക് തോന്നിയേക്കാം. അതുകൊണ്ടാണ് നിങ്ങൾ എന്നെ പരിഹസിക്കുന്നത്. ഇപ്പോൾ ഒരു ക്യാമറയുടെ മുന്നിൽ നിന്നാൽ എങ്ങനെ ചിരിക്കണം എന്നെനിക്കറിയില്ല.'' ഇത്തരം അനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത് ആശ്വാസം പകരുമെന്ന് തെറാപ്പിസ്റ്റ് പറഞ്ഞിട്ടാണ് ഇതെഴുതുന്നതെന്നും കൂട്ടിച്ചേർക്കുന്നു കരൺ ജോഹർ.

പരിഹസിക്കുന്നവർക്ക് തുറന്ന മറുപടി നൽകിയ കരൺ ജോഹറിന് പിന്തുണയുമായി ബോളിവുഡിലെ പ്രിയസുഹൃത്തുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖ് ഖാൻ, ട്വിങ്കിൾ ഖന്ന, നേഹ ധൂപിയ, ഫറാ ഖാൻ, തുടങ്ങിയവരൊക്കെ കരണിന്റെ എഴുത്തിനോട് പ്രതികരിച്ചിട്ടുണ്ട്. 'നിന്റെ സംവേദനക്ഷമതയും കഴിവുമൊക്കെ അറിയാവുന്ന ഒരാൾ എന്ന നിലയിൽ മറ്റാരെക്കാലും 'പൗരുഷ'മുള്ളയാളാണ് നീ' എന്നാണ് കരണിന് ഐക്യദാർഢ്യം
പ്രഖ്യാപിച്ച് ഷാരൂഖിന്റെ ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP