Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കും ഒന്നും സംഭവിക്കില്ല; ഞാനൊരു പത്താനാണ്; ഇനി ആരാണ് നിന്നെ വെടി വെയ്ക്കുന്നതെന്ന് കാണട്ടെ; ഞാൻ ഇവിടെ തന്നെ കാണും; അബു സലീമിന്റെ ഭീഷണിയിൽ നിന്നും കരൺ ജോഹറിനെ ഷാരൂഖ് ഖാൻ രക്ഷിച്ചത് ഇങ്ങനെ

എനിക്കും ഒന്നും സംഭവിക്കില്ല; ഞാനൊരു പത്താനാണ്; ഇനി ആരാണ് നിന്നെ വെടി വെയ്ക്കുന്നതെന്ന് കാണട്ടെ; ഞാൻ ഇവിടെ തന്നെ കാണും; അബു സലീമിന്റെ ഭീഷണിയിൽ നിന്നും കരൺ ജോഹറിനെ ഷാരൂഖ് ഖാൻ രക്ഷിച്ചത് ഇങ്ങനെ

മുംബൈ: കിങ് ഖാനാണ് ഷാരൂഖ് ഖാൻ. കരൺ ജോഹർ ബോളിവുഡിന്റെ പ്രിയ സംവിധായകനും. ഇരുവരും തമ്മിലെ ബന്ധത്തെ കുറിച്ച് പല ഗോസിപ്പുകളും പടർന്നു. അതിനെല്ലാം കരൺ ജോഹറിന്റെ ആത്മകഥയായ 'ആൻ അൺസ്യൂട്ടബിൾ ബോയ്' വിശദീകരണവും നൽകുന്നുണ്ട്. എന്തുകൊണ്ട് ഷാരൂഖ് തനിക്ക് പ്രിയപ്പെട്ടവനാകുന്നുവെന്നും കരൺ വിശദീകരിച്ചിട്ടുണ്ട്.

അധോലോക നായകൻ അബു സലീമിൽ നിന്ന് കരണിന് വധഭീഷണിയുണ്ടായ സമയത്ത് മറ്റുള്ളവർ ഭയന്നപ്പോഴും ധൈര്യം നൽകിയത് ഷാരൂഖ് ആണെന്ന് ആത്മകഥയിൽ വിശദീകരിക്കുന്നു. കരൺ ജോഹറും ഷാരൂഖും ഒന്നിച്ച കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ചെയ്യാൻ തീരുമാനിച്ച സമയത്തുണ്ടായ സംഭവങ്ങൾ കരൺ വിശദീകരിക്കുന്നുണ്ട്.

ഒരു തിങ്കളാഴ്ച കരൺ ആന്റിയുമായി ഷോപ്പിങിന് പോയ നേരത്ത് വീട്ടിലേയ്ക്ക് ഫോൺ വന്നു. ആ സമയം കരണിന്റെ അമ്മ മാത്രമായിരുന്നു വീട്ടിൽ. ഫോണിൽ അധോലോക നായകൻ അബു സലീം, നിങ്ങളുടെ മകന്റെ പിന്നാലെ ഇപ്പോൾ ഞങ്ങളുണ്ട് അവനൊരു ചുവന്ന ടീഷർട്ടല്ലേ ധരിച്ചിരിക്കുന്നത്. ഈ വെള്ളിയാഴ്ച അവന്റെ സിനിമ റിലീസ് ചെയ്യാൻ പാടില്ല. അതിൽ നിന്ന് അവനെ പിന്തിരിപ്പിച്ചില്ലെങ്കിൽ തീർക്കാൻ ഞങ്ങൾക്ക് നിമിഷങ്ങൾ മതി എന്നായിരുന്നു ഭീഷണി.

പരിഭ്രാന്തയായ അമ്മ അപ്പാർട്ട്മെന്റിന്റെ പടിയിലൂടെ കരഞ്ഞു കൊണ്ട് കരണെ അന്വേഷിക്കാൻ ഓടി. എന്നാൽ ഇതേ സമയം കരൺ മടങ്ങിയെത്തിയിരുന്നു. പിന്നീട് അമ്മ തന്നെ പൊലീസിനെ വിവരം അറിയിച്ചു. കുറച്ചു സമയത്തിനുള്ളിൽ വീട്ടിൽ ബന്ധുക്കളും, സുഹൃത്തുക്കളും, പൊലീസും എത്തി. ആ ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ പ്രീമിയർ തീരുമാനിച്ചിരുന്നത്. റിലീസും പ്രീമിയറും മാറ്റി വെയ്ക്കാൻ പറ്റാത്ത അവസ്ഥ. അങ്ങനെ പൊലീസ് സംരക്ഷണയിൽ പ്രീമിയർ നടത്താമെന്നു തീരുമാനിച്ചു.

തന്റെ സിനിമയുടെ പ്രീമിയർ ദിവസം താൻ മാത്രം പൊലീസ് സംരക്ഷണയിൽ മുറിക്കുള്ളിൽ. സിനിമ കാണാൻ ഷമ്മി കപൂർ വരുന്നതു കാണുകയായിരുന്നു കരണിന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ പുറത്തിറങ്ങാൻ പൊലീസ് സമ്മതിച്ചില്ല. കരണിന്റെ ആഗ്രഹത്തെക്കുറിച്ച് ഷാരൂഖിന് അറിയാമായിരുന്നു. ഷമ്മി കപൂർ വരുന്ന സമയമായപ്പോൾ ഷാരൂഖ് മുറിയിലേയ്ക്കെത്തി. ആരുടെയും എതിർപ്പ് വകവെക്കാതെ കരണിനെ വലിച്ചിറക്കി.

എല്ലാവരും വേണ്ടെന്ന് പറഞ്ഞപ്പോൾ ഷാരൂഖ് പറഞ്ഞു, കരണിനും എനിക്കും ഒന്നും സംഭവിക്കില്ല, ഞാനൊരു പത്താനാണ്. അതിനു ശേഷം കരണിന്റെ മുന്നിൽ മറയായി നിന്നു. ഇനി ആരാണ് നിന്നെ വെടി വെയ്ക്കുന്നതെന്ന് കാണട്ടെ, ഞാൻ ഇവിടെ തന്നെ കാണും. പിന്നീട് ആരെയും ഭയക്കാതെ ചിത്രത്തിന്റെ റിലീസും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP