Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറും കാട്ടിലല്ല; ഉൾക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലുമായിരുന്നു ഷൂട്ടിങ്; കനത്ത മഴയിൽ മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം; അല്ലെങ്കിൽ കല്ലിൽനിന്നു കല്ലിലേക്കു ചാടുന്ന ജീപ്പിൽ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം; അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു; കാർബണിലെ യഥാർത്ഥ താരം മംമ്ത മോഹൻദാസ് തന്നെ

വെറും കാട്ടിലല്ല; ഉൾക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലുമായിരുന്നു ഷൂട്ടിങ്; കനത്ത മഴയിൽ മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം; അല്ലെങ്കിൽ കല്ലിൽനിന്നു കല്ലിലേക്കു ചാടുന്ന ജീപ്പിൽ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം; അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു; കാർബണിലെ യഥാർത്ഥ താരം മംമ്ത മോഹൻദാസ് തന്നെ

കൊച്ചി: അഭിനയംകൊണ്ടു ആളുകളെ ഞെട്ടിക്കുന്ന നടിയാണു മംമ്ത മോഹൻദാസ് എന്നു പറയാനാകില്ല. പക്ഷെ അവർക്കു അവരുടെതായ ഒരു മുദ്രയുണ്ട്. അതു നന്നായി ചെയ്യാനറിയാം. കേരളത്തിനു ജനിക്കുകയും വളരുകയും ചെയ്തിട്ടും മോശമല്ലാത്ത മലയാളം പറയുകയും ഡബ്ബു ചെയ്യുകയും ചെയ്യുന്ന മംമ്ത ഒരു അപശബ്ദവും കേൾപ്പിക്കാതെയാണു ഇതുവരെ കടന്നുപോയത്. മംമ്ത നേരം വൈകിയെന്നോ വരാതിരുന്നുവെന്നോ ആരും പരാതി പറയുന്നതായും കേട്ടിട്ടില്ല. ഇതിന് പുതിയ തലം നൽകുന്നതാണ് കാർബണും. ഇതിനെ കുറിച്ച് മനോരമയാണ് റിപ്പോർട്ട് ചെയ്യുന്നത്. കാൻസറിനെ എതിർത്ത് തോൽപ്പിച്ച നടിയുടെ നിശ്ചയദാർഡ്യത്തിന് തെളിവാണ് കാർബൺ സിനിമയിലെ മംമ്തയുടെ അഭിനയമെന്നാണ് റിപ്പോർട്ട്.

കാർബൺ എന്ന സിനിമ 25 ദിവസത്തോളം ചിത്രീകരിച്ചതു കാട്ടിലാണ്. വെറും കാട്ടിലല്ല. ഉൾക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലും. കനത്ത മഴയിലായിരുന്നു മിക്ക ദിവസവും ഷൂട്ടിംങ്. മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കിൽ കല്ലിൽനിന്നു കല്ലിലേക്കു ചാടുന്ന ജീപ്പിൽ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം. അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു. രണ്ടു വർഷത്തിലേറെ നീണ്ട കാൻസർ രോഗത്തിനു ശേഷവും മംമ്ത അഭിനയിക്കുകയാണ്. റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും ചൂട് ഞെരമ്പുകളിലൂടെ കടന്നു പോയ ശേഷമുള്ള തളർച്ചയെ ഈ നടി അഭിനയത്തിലൂടെ മറക്കുകയാണ്.

ഇത്തരം കാൻസർ ചികിത്സകൾക്കു ശേഷം ശ്വാസ കോശത്തിനു ഓക്‌സിജൻ പിടിച്ചു നിർത്താനുള്ള കഴിവു കുറയും. ശരീരത്തിന്റെ കരുത്തും ചോർന്നിരിക്കും. അപ്പോഴാണു ഈ പെൺകുട്ടി മലകളിൽനിന്നു മലകളിലേക്കു നടന്നത്. ടോയ്ലറ്റുകളോ കാരവനുകളോ ഇല്ലാത്ത എത്രയോ ദിവസങ്ങൾ രാവും പകലും കാട്ടിൽ ചെലവിട്ടത്. ഈ സിനിമ കഴിഞ്ഞപ്പോഴേക്കും അതിലുണ്ടായിരുന്ന എല്ലാവരും ക്ഷീണിച്ചു അവശരായിരുന്നു. പലരും ചെറിയ രോഗങ്ങളുമായാണു തിരിച്ചുപോയത്. ഒന്നുമില്ലാത തിരിച്ചുപോയ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മംമ്ത. 'എന്നെ തളർത്താൻ ഒന്നിനുമാകില്ലെന്നു' വിളിച്ചു പറയുന്നു. മലയാളത്തിലെ ഓരോ നടിയും അഭിമാനത്തോടെ പറയേണ്ടതു 'ഇതാണു ഞങ്ങളുടെ കരുത്ത്' എന്നാണ്.

കാർബൺ എന്ന സിനിമയുടെ യൂണിറ്റിലെ ഏറ്റവും 'ഫിറ്റായ ' മനുഷ്യൻ താനാണെന്നു പറയാതെ പറയുകയായിരുന്നു മംമ്ത മോഹൻദാസെന്നാണ് അണിയറക്കാർ പറയുന്നത്. അത്ര ഊഷ്മളതയോടെയാണ് അവർ അഭിനയിച്ചത്. അതുകൊണ്ട് തന്നെ കാർബൺ മംമ്തയുടെ സിനിമയാവുകായണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP