Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാനും എന്റെ കുഞ്ഞും ഒരുമിച്ച് ആദ്യമായി ചുവടുവയ്ക്കുന്നു; നിറവയറുമായി റാംപിലെത്തിയ കരീനയ്ക്ക് കൈയടിയുമായി കാണികൾ; ഫോട്ടോയും വീഡിയോയും കാണാം

ഞാനും എന്റെ കുഞ്ഞും ഒരുമിച്ച് ആദ്യമായി ചുവടുവയ്ക്കുന്നു; നിറവയറുമായി റാംപിലെത്തിയ കരീനയ്ക്ക് കൈയടിയുമായി കാണികൾ; ഫോട്ടോയും വീഡിയോയും കാണാം

ർഭിണിയാണെങ്കിലും താൻ അഭിനയിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ നിറവയറുമായി കരീന റാംപിലെത്തി.ലാക്മേ ഫാഷൻ വീക്കിന്റെ റാംപിൽ ഗർഭിണിയായ കരീന കപൂർ ചുവടുവച്ചപ്പോൾ ഫാഷനേക്കാളേറെ ആരാധകർ നെഞ്ചേറ്റിയത് അമ്മയാകാൻ തയ്യാറെടുക്കുന്ന താരത്തിനെയായിരുന്നു. ഒപ്പം താരത്തിന്റെ വാക്കുകയും കൈയടി നേടുകയായിരുന്നു.

ഞാനും എന്റെ കുഞ്ഞും ഒരുമിച്ച് ആദ്യമായി ചുവടുവയ്ക്കുന്ന റാംപെന്ന ഓർമയിലാണ് ഈ നിമിഷം തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് കരീന പറഞ്ഞു.. ഗർഭകാലത്ത് ക്യാമറയുടെ മുന്നിൽ നിന്ന് മാറി നിൽക്കില്ലെന്ന് കരീന വ്യക്തമാക്കി. അഭിനയം തന്റെ പാഷനാണെന്നും മരിക്കുന്നത് വരെ അഭിനയം തുടരുമെന്നും കരീന വ്യക്തമാക്കി.റാംപിൽ നടക്കുമ്പോൾ കുഞ്ഞ് വയറിൽ തൊഴിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനു നാണത്തോടെ ഒരു ചിരിയായിരുന്നു കരീനയുടെ മറുപടി

മുംബൈയിലെ ലാക്‌മേ ഫാഷൻ വീക്കിൽ പ്രമുഖ ഡിസൈനർ സബ്യസാചി ഒരുക്കിയ ലഹങ്കയണിഞ്ഞാണ് അമ്മയാകാൻ ഒരുങ്ങുന്ന കരീന റാമ്പിലെത്തിയത്.കാഴ്ചക്കാരായി സഹോദരി കരിഷ്മ കപൂറും, ദീപിക പദുകോണും അടക്കമുള്ളവരുമുണ്ടായിരുന്നു. കുഞ്ഞിനൊപ്പം ഫാഷന്റെ വെള്ളിവെളിച്ചത്തിൽ നിന്ന നിമിഷം മറക്കാനാകില്ലെന്ന് കരീന പറഞ്ഞു. 24 മണിക്കൂറും സുന്ദരിയായിരിക്കുന്നതിലല്ല, അഭിനയമാണ് തന്റെ ജോലിയെന്ന് താരസുന്ദരി പറയുന്നു. സെയ്ഫ്- കരീന ദമ്പതികളുടെ ആദ്യ കൺമണി ഡിസംബറിൽ ആകും എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP