Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കിപ്പോൾ പ്രായം 34; വയസേറി വരുന്നതിൽ അഭിമാനം മാത്രം: ഇപ്പോഴും മധുരപതിനേഴെന്ന് വീമ്പിളക്കുന്ന നായികമാർ കരീനയെ കണ്ടുപഠിക്കട്ടെ

എനിക്കിപ്പോൾ പ്രായം 34; വയസേറി വരുന്നതിൽ അഭിമാനം മാത്രം: ഇപ്പോഴും മധുരപതിനേഴെന്ന് വീമ്പിളക്കുന്ന നായികമാർ കരീനയെ കണ്ടുപഠിക്കട്ടെ

പ്രായമെത്രയായെന്ന് ചോദിച്ചാൽ പ്രതികരിക്കാൻ മടിയുള്ള കൂട്ടത്തിലാണ് പൊതുവേ നടിമാർ. പറ്റുമെങ്കിൽ ഇപ്പോഴും 25 കടന്നിട്ടില്ലെന്നാകും പറയുക. ഇതിന് ന്യായീകരണമായി 13 വയസിലോ 15 വയസിലോ നായികയായി അരങ്ങേറി എന്നും കൂട്ടിച്ചേർത്തേക്കും. ഇവരെല്ലാം കണ്ടു പഠിക്കേണ്ടത് ബോളിവുഡ് നടി കരീനാ കപൂറിനെയാണ്. തനിക്ക് 34 വയസായെന്ന് പറയാൻ കരീനയ്ക്ക് ഒരു മടിയുമില്ല.

പ്രായമേറി വരുന്നതിൽ തനിക്ക് അഭിമാനമാണെന്നാണ് കരീന പറയുന്നത്. പ്രായമേറുന്നത് ഏറെ രസകരമാണെന്ന് പക്ഷകാരിയുമാണ് കരീന. ആരെങ്കിലും പ്രായം മറച്ചു വയ്ക്കുന്നതിനോട് കരീനയ്ക്ക് യോജിപ്പില്ല. മാത്രമല്ല പ്രായം കുറച്ചു കാണുന്നതിന് മേക്കപ്പോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ചികിത്സകൾക്കോ വിധേയയാവുന്നതിനെയും ഈ നടി എതിർക്കുന്നു. മുഖത്ത് അൽപം വരകൾ വീണ നടന്മാരെ താൻ സെക്‌സിയും ബുദ്ധിയുള്ളവരുമായാണ് കാണുന്നതെന്നും കരീന കൂട്ടിച്ചേർത്തു.

34 വയസായെങ്കിലും കരീനയെ കാത്ത് നിരവധി അവസരങ്ങളാണ് എത്തുന്നത്. മുൻ കാമുകൻ ഷാഹിദ് കപൂർ നായകനാവുന്ന ഉദിത പഞ്ചാബ് എന്ന സിനിമയാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പഞ്ചാബിലെ മയമക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. സൽമാൻ ഖാൻ നായകനാവുന്ന ബജ്‌രംഗി ഭൈജാൻ എന്ന സിനിമയിലും കരീനയാണ് നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP