Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആയിരം കോടി ബജറ്റിൽ രണ്ടാമൂഴം പ്രഖ്യാപിച്ചതിനു പിന്നാലെ മമ്മൂട്ടിയുടെ കർണ്ണനും ബജറ്റ് കൂട്ടുന്നു; 50 കോടയിയിൽ നിന്ന് 200 കോടിയായി ചിത്രത്തിന്റ ബജറ്റ് ഉയർത്തിയതായി റിപ്പോർട്ടുകൾ

ആയിരം കോടി ബജറ്റിൽ രണ്ടാമൂഴം പ്രഖ്യാപിച്ചതിനു പിന്നാലെ മമ്മൂട്ടിയുടെ കർണ്ണനും ബജറ്റ് കൂട്ടുന്നു; 50 കോടയിയിൽ നിന്ന് 200 കോടിയായി ചിത്രത്തിന്റ ബജറ്റ് ഉയർത്തിയതായി റിപ്പോർട്ടുകൾ

കോടികളുടെ ബജറ്റിൽ ചിത്രമൊരുക്കുന്ന തിരക്കിലാണ് മലയാള സിനിമയിലെ അണിയറ പ്രവർത്തകർ ഇപ്പോൾ. അഞ്ച് കോടി പോലും ബിഗ്ബജറ്റായിരുന്ന മലയാള സിനിമാ ലോകത്ത് ഇപ്പോൾ കേൾക്കുന്നത് ആയിരം കോടി സിനിമയുടെ വിശേഷങ്ങളാണ്. 35 കോടി ചെലവിൽ നിർമ്മിച്ച ജയരാജ് ചിത്രം വീരമാണ് മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്തതിൽ ഏറ്റവും ചെലവേറിയ ചിത്രം. പുലിമുരുകൻ നൂറ്റമ്പത് കോടി കളക്ഷൻ നേടിയതും വലിയ വാർത്തയായിരുന്നു.

എന്നാൽ ഇതുവരെ സ്വപ്‌നം പോലും കാണാത്ത ബജറ്റിൽ  രണ്ടാംമൂഴം ഒരുക്കുന്നതായി അണിയറക്കാർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതോടെ മമ്മൂട്ടിയുടെ കർണ്ണൻ എന്ന ചിത്രത്തിന്റെ ബജറ്റും ഉയർത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പി സി ശ്രീകുമാർ തിരക്കഥ എഴുതി മധുപാൽ നിർമ്മിക്കുന്ന കർണന്റെ ബജറ്റ് നേരത്തെ അമ്പത് കോടിയായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ചിത്രം വമ്പൻ ബജറ്റിലേക്ക് മാറുകയാണത്രെ. നൂറോ ഇരുനൂറോ കോടി ബജറ്റിൽ ഈ പ്രൊജക്ട് വളർന്നേക്കുമെന്നാണ് സൂചന.

കുരുക്ഷേത്രയുദ്ധവും കർണന്റെ വീരമരണവും തന്നെയായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ ആയോധനമുറകളുടെ ഗംഭീര ആവിഷ്‌കാരം ഉണ്ടാകും.

1000 കോടി ബജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തിന് ഈ പ്രൊജക്ട് വെല്ലുവിളിയുയർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടും മഹാഭാരതമായതിനാൽ ഉണ്ടായേക്കാവുന്ന താതമ്യപ്പെടുത്തൽ അണിയറപ്രവർത്തകർക്ക് സമ്മർദ്ദമേറ്റും. ഇതു കൂടാതെയാണ് പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമലും കർണൻ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നുത്. ഈ ചിത്രത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP