Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കാഷ്മോരാ' ചരിത്രം പറയും; ലുക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് പ്രോസ്തെറ്റിക്സ് ഒന്നും അല്ല; പുതിയ ലുക്കിനെക്കുറിച്ച് കാർത്തിക് പറയാനുള്ളത്

'കാഷ്മോരാ' ചരിത്രം പറയും; ലുക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് പ്രോസ്തെറ്റിക്സ് ഒന്നും അല്ല; പുതിയ ലുക്കിനെക്കുറിച്ച് കാർത്തിക് പറയാനുള്ളത്

കാർത്തിയുടെ പുതിയ ലുക്കാണ് ഇപ്പോൾ കോളീബുഡിൽ ചർച്ച. എസ്.എസ്.രാജമൗലിയുടെ 'ബാഹുബലി'യിലെ സത്യരാജ് കഥാപാത്രം 'കട്ടപ്പ'യോട് സാമ്യമുള്ള ലുക്കിൽ നടൻ കാർത്തിയെ കഴിഞ്ഞ ദിവസമെത്തിയ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കണ്ട അദ്ദേഹത്തിന്റെ ആരാധകർ ഞെട്ടി. ഗോകുൽ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാഷ്മോരാ' എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ എത്തിയത്.

ആരാധകരിൽ ആവേശം പകർന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഫസ്റ്റ്ലുക്ക് ആവേശപൂർവം സ്വീകരിക്കപ്പെട്ടതിലുള്ള സന്തോഷം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അതിലെ വിഭിന്നമായ മേക്കോവറിനെക്കുറിച്ചും പറയുകയാണ് കാർത്തി.

ഒരു ഹിസ്റ്റോറിക്കൽ ത്രില്ലർ എന്ന് പറയാമെങ്കിലും പലതരം ജോണറുകൾ സംയോജിക്കുന്ന ചിത്രവുമാണ് 'കാഷ്മോരാ'. എന്റെ കഥപാത്രത്തെക്കുറിച്ച് വിശദീകരിക്കുക പ്രയാസമാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ അര മണിക്കൂറുള്ള 'ചരിത്രം പറച്ചിലി'ലാണ് ആ ലുക്കിൽ എത്തുന്നത്. ആ ലുക്കിന് വേണ്ടി ഏറെ അധ്വാനിച്ചിരുന്നു. ഇതുവരെ പ്രത്യക്ഷപ്പെടാത്ത രീതിയിൽ പുതുമയുള്ള ഒരു ലുക്ക് വേണമെന്നുണ്ടായിരുന്നു എനിക്ക്. പ്രോസ്തെറ്റിക്സ് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും അഭിമാനത്തോടെ പറയട്ടെ. അഭിനയിക്കുന്ന എല്ലാ സിനിമകളിലും വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെടണമെന്നൊന്നുമില്ല എനിക്ക്. കഥാപാത്രം ആവശ്യപ്പെടുമെങ്കിൽ മാത്രമേ അതിന്റെ ആവശ്യമുള്ളൂ. കാർത്തി പറയുന്നു.

വിഎഫ്എക്സിനും മോഷൻ ഗ്രാഫിക്സിനും വലിയ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ. നയൻതാരയാണ് നായിക. 47 ചിത്രങ്ങൾ പരിഗണിച്ച ശേഷമാണ് കാർത്തിയുടെ നിലവിൽ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പുറത്തുവിടാൻ സംവിധായകൻ തീരുമാനിച്ചത്. ദീപാവലി റിലീസാണ് ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP