Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ ആമി ജാക്‌സനെ കാത്തിരുന്നത് വൻ ദുരന്തം; നിയന്ത്രണം വിട്ട ടൂവിലറിൽ നിന്നും പാറക്കെട്ടിന് മുകളിലേക്ക് വീഴാതെ താരത്തെ രക്ഷിച്ചത് സഹതാരം കരുണാകരൻ

തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനിടെ ആമി ജാക്‌സനെ കാത്തിരുന്നത് വൻ ദുരന്തം; നിയന്ത്രണം വിട്ട ടൂവിലറിൽ നിന്നും പാറക്കെട്ടിന് മുകളിലേക്ക് വീഴാതെ താരത്തെ രക്ഷിച്ചത് സഹതാരം കരുണാകരൻ

വിക്രത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ യിലൂടെ സുപ്പർനായികയായി മാറിയ ആമി ജാക്‌സൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ഇത് വരെ മുക്തയായിട്ടില്ല.ഉദയാനിധി സ്റ്റാലിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു സംഭവം. ഷൂട്ടിങിനിടയിൽ ആമി സഞ്ചരിച്ച് ടു വീലറിന്റെ നിയന്ത്രണം വിട്ട് പോയതാണ് കാരണം. വലിയ പാറക്കെട്ടിന് മുകളിലേക്ക് വീഴാൻ പോയ നടിയെ സഹതാരത്തിന്റെ സമയോചിതമായ ഇടപെടല് മൂലം രക്ഷപ്പെടുത്തുകയായിരുന്നു.

കീഴ്ക്കാം തൂക്കായ പാറയിൽ നിന്നും താഴേയ്ക്ക് വീഴുമായിരുന്ന താരത്തെ തക്കസമയത്ത് പിടിച്ചു നിർത്തി ജീവൻ രക്ഷിച്ചത് സഹതാരം കരുണാകരനായിരുന്നു. തിരുകുമാരന്റെ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു സംഭവം. ഉദയ് യും കരുണാകരനും അവരവരുടെ ബൈക്കിൽ ആയിരുന്നു. ഇവർക്ക് പിന്നാലെ മറ്റൊരു ടൂ വീലറിൽ ആമിയും ഉണ്ടായിരുന്നു.

എന്നാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ആമി പാറക്കെട്ടിലേക്ക് വീഴാൻ തുടങ്ങി. അപ്പോഴേക്കും കരുണാകരൻ സ്വന്തം ബൈക്കിൽ നിന്നും ഇറങ്ങി സമയോചിതമായി ഓടിച്ചെന്ന് പിടിച്ചു നിർത്തുകയായിരുന്നു.ആദ്യം ഒന്നു പേടിച്ചെങ്കിലും ഷോക്ക് മാറിയശേഷം താരം ഷൂട്ടിങ് പൂർത്തീകരിച്ചു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം സംഘം തിരിച്ചെത്തുകയും ആമി മുംബൈയിലെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയും ചെയ്തു. ബ്രിട്ടീഷ് മോഡലിൽ നിന്നും ബോളിവുഡ് താരത്തിലേക്ക് മാറിയ ആമി 2012 ലാണ് ഇന്ത്യൻ സിനിമയിൽ കാൽ കുത്തിയത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിൽ നിന്നും മദിരാശിപട്ടണം, ഐ എന്ന സിനിമകളിലൂടെ തെന്നിന്ത്യയിലും താരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP