Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താൻ പുതിയ വീട് തേടുന്നുവെന്നും കണ്ടെത്തിക്കഴിഞ്ഞാൽ അതിഥികളായി എത്തണമെന്നും കത്രീനയുടെ ക്ഷണം; അഡ്രസ് പങ്ക് വയ്ക്കാമെന്നും നടി; പലപ്പോഴും കത്രീനയെ കാണാൻ കഴിയാതെ പോയ നിരാശ മാറ്റാനൊരുങ്ങി ആരാധകരും

താൻ പുതിയ വീട് തേടുന്നുവെന്നും കണ്ടെത്തിക്കഴിഞ്ഞാൽ അതിഥികളായി എത്തണമെന്നും കത്രീനയുടെ ക്ഷണം; അഡ്രസ് പങ്ക് വയ്ക്കാമെന്നും നടി; പലപ്പോഴും കത്രീനയെ കാണാൻ കഴിയാതെ പോയ നിരാശ മാറ്റാനൊരുങ്ങി ആരാധകരും

പ്രിയ നടിയുടെ ഫെയ്‌സ് ബുക്ക് വഴിയുടെ അപ്രതീക്ഷിത ക്ഷണനത്തിന്റെ ത്രില്ലിലാണ് കത്രീന കൈഫിന്റെ ആരാധകർ .മറ്റൊന്നുമല്ല തന്റെ പുതിയ വീടിന്റെ പ്രവേശനചടങ്ങൾക്ക് ആരാധകരെല്ലാം പങ്കെടുക്കണമെന്നാണ് കഴിഞ്ഞദിവസം കത്രീന സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടത്.

പുതിയൊരു വീട് തപ്പി കൊണ്ടിരിക്കുകയാണ് കത്രീന. വീട് കണ്ട് പിടിച്ച് കഴിഞ്ഞാൽ ആരാധകർ വീട് സന്ദർശിക്കണമെന്നാണ് കത്രീനയുടെ ആഗ്രഹം. കത്രീനയുടെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ, സമൂഹമാധ്യമങ്ങളിൽ മാത്രം ലക്ഷകണക്കിന് ആരാധകരാണ് കത്രീനക്കുള്ളത്.

എനിക്കായി പുതിയ ഒരു സ്ഥലം കണ്ടെത്തും എന്നും അവിടേയ്ക്കു മാറാൻ പോകുകയാണ് എന്നും അപ്പോൾ നിങ്ങൾ എല്ലാവരും എന്നെ കാണാൻ വരണം എന്നും നിങ്ങൾക്കായി എന്റെ അഡ്രസ് ഷെയർ ചെയ്യാമെന്നുമാണ് കത്രീന കുറിച്ചത്. എന്തായാലും താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരമാണ് ലഭിരക്കുന്നത്.

സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു ക്ഷണം കിട്ടിയാൽ എങ്ങനെയാണ് വരാതിരിക്കുക എന്നും ആരാധകർ ചോദിക്കുന്നു. ഈ അവസരം ഒരിക്കലും പാഴാക്കുകയില്ലെന്നും എങ്ങനെയെങ്കിലും ഞങ്ങൾ അവിടെ എത്തുമെന്നും ആരാധകർ പറയുന്നു. കത്രീനയോടുള്ള സനേഹവും പലരും കമന്റുകളിൽ പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴായി കത്രീനയെ കാണാൻ വന്ന് കാണാതെ പോയതിലുള്ള നിരാശയും കാണാനുള്ള ആഗ്രഹവുമെല്ലാം കമന്റുകളിൽ കാണാവുന്നതാണ്.

സിനിമകൾക്കായി കാത്തിരിക്കുന്നു കത്രീനയാണ് ഞങ്ങളുടെ ലോകമെന്നും നടിയുടെ വരാനിരിക്കുന്ന സിനിമകളായ ജഗാജഗ്ഗൂസ്, ടൈഗർ സിന്ദാ ഹെ, തുടങ്ങിയ സിനിമകൾക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു.ജാഗാ ജസൂസയിൽ രൺബീർ കപൂറിനൊപ്പമാണ് കത്രീനയെത്തുന്നത്. സൽമാൻ ഖാനാണ് ടൈഗർ സിന്ദ ഹൈയിലെ നായകൻ. രണ്ട് ചിത്രങ്ങളും ഈ വർഷം പ്രദർശനത്തിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP