Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറിജിനലിനെ വെല്ലുന്ന സൗന്ദര്യവുമായി കത്രീന മാഡം തുസാഡ്‌സിൽ; ബോളിവുഡ് നടി മെഴുക് മ്യൂസിയത്തിൽ ഇടംപിടിച്ചത് ദിപികയെയും പ്രിയങ്കയെയും മറികടന്ന്

ഒറിജിനലിനെ വെല്ലുന്ന സൗന്ദര്യവുമായി കത്രീന മാഡം തുസാഡ്‌സിൽ; ബോളിവുഡ് നടി മെഴുക് മ്യൂസിയത്തിൽ ഇടംപിടിച്ചത് ദിപികയെയും പ്രിയങ്കയെയും മറികടന്ന്

ണ്ടനിലെ ലോകപ്രശസ്തമായ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ബോളിവുഡ് പ്രമുഖരുടെ നിരയ്‌ക്കൊപ്പം ഒറിജിനലിനെ വെല്ലുന്ന സൗന്ദര്യവുമായി കത്രീന കൈഫും ഇടംപിടിച്ചു. നാലു മാസംകൊണ്ട് 20 ശിൽപികൾ ചേർന്നാണ് കത്രീനയുടെ സുന്ദര രൂപം മെഴുകിൽ കൊത്തിയെടുത്തത്. ബോളിവുഡ് പ്രമുഖരുടെ നിരയിൽ നിലചെയ്യുന്ന കത്രീനയുടെ പ്രതിമ അനാവരണം ചെയ്തതും കത്രീന തന്നെ.

മ്യൂസിയത്തിലെ 15 വർഷത്തെ ബോളിവുഡ് ആഘോഷങ്ങളുടെ ഭാഗമായാണ് കത്രീനയുടെ പ്രതിമ സ്ഥാപിക്കുന്നത്. രണ്ടായിരാമാണ്ടിൽ അമിതാബ് ബച്ചനാണ് ആദ്യമായി മാഡം ടുസോട്ട് മ്യൂസിയത്തിലെത്തുന്നത്. പിന്നാലെ ഐശ്വര്യ റായ്(2004), ഷാരുഖ് ഖാൻ(2007), സൽമാൻ ഖാൻ(2008), ഹൃതിക് റോഷൻ, കരീന കപൂർ(2011), മാധുരി ദീക്ഷിത് (2012) എന്നിവരുടെ പ്രതിമകളും സ്ഥാനം പിടിച്ചു. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരെ മറികടന്നാണ് കത്രീന മ്യൂസിയത്തിലെത്തുന്നത്.

കഴിഞ്ഞ വർഷം മാഡം ടുസോട്ടിന്റെ വെബ്‌സൈറ്റിലൂടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കത്രീന ഇവരെ കടത്തിവെട്ടിയത്. 15 വർഷം കൊണ്ട് മ്യൂസിയത്തിൽ ഏറ്റവുമധികം ആരാധകരെ ആകർഷിക്കുന്ന കേന്ദ്രമായി ബോളിവുഡ് ലൈൻ മാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP