Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശവാണിക്ക് ശേഷം വീണ്ടും അമ്മ വേഷം ചെയ്യാൻ കാവ്യ; സെലക്ടീവായ നടി സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്ന തിരക്കിൽ

ആകാശവാണിക്ക് ശേഷം വീണ്ടും അമ്മ വേഷം ചെയ്യാൻ കാവ്യ; സെലക്ടീവായ നടി സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്ന തിരക്കിൽ

രിടവേള എടുത്ത ശേഷം തിരികെയെത്തിയ നടി കാവ്യ മാധവൻ വളരെ സെലക്ടീവാണ്. നായികാ പ്രധാന്യമുള്ള ഷീ ടാക്‌സിക്ക് ശേഷം നടിയെത്തുന്ന ചിത്രമാണ് ആകാശവാണി. ഇതിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിൽ നടി അമ്മയുടെ വേഷത്തിലാണ് എത്തുക.

നവാഗതനായ അനിൽ കെ കുഞ്ഞപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാവ്യ അമ്മ വേഷത്തിലെത്തുന്നത്. എന്റെ അമ്മ എന്നാണ് ചിത്രത്തിന് പേര്. അനിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ നടത്തിയ തിരക്കഥ രചനാമത്സരത്തിൽ സമ്മാനർഹമായ തന്റെ കഥയാണ് അനിൽ ആദ്യ സിനിമയ്ക്കു പ്രമേയമാക്കുന്നത്.

കാവ്യയ്ക്ക് പുറമെ മനോജ് കെ ജയൻ, ബിയോൺ, നെടുമുടി വേണു, ഗണേശ് കുമാർ, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ബിജിപാൽ ആണ്. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിക്കും.

കാവ്യയുടെ പുറത്ത് വരാനൊരുങ്ങുന്ന ആകാശവാണിക്ക് വേണ്ടി നടിയിപ്പോൾ പാട്ടെഴുതുന്ന തിരക്കിലാണ്. കാവ്യയുടെ വലിയ കൂട്ടുകാരികളിൽ ഒരാളായ സുജാ കാർത്തികയുടെ സഹോദരന്റെ നിർബ്ബന്ധത്തെ തുടർന്നാണ് കാവ്യ പാട്ടെഴുതാൻ പേനയെടുത്തിട്ടുള്ളത്.

സുജയുടെ സഹോദരൻ ശങ്കുവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശങ്കു തനിക്കും സ്വന്തം സഹോദരനെ പോലെയാണെന്നും ശങ്കു അയച്ചുതന്ന ട്യൂണിന് വരികൾ കുത്തിക്കുറിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കാവ്യ മാധവൻ പറയുന്നത്. കാവ്യയ്ക്ക് സിനിമയുടെ സിറ്റുവേഷനെല്ലാം നല്ലപോലെ അറിയാമായിരുന്നു. അത് പാട്ട് എഴുതാൻ എളുപ്പമാക്കി. മാത്രമല്ല, കഥ അറിയാവുന്നതുകൊണ്ടും ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും അതെഴുതാനുള്ള ഒരു മൂഡും നടിക്കുണ്ടായിരുന്നു. അങ്ങനെ എല്ലാവരും നിർബദ്ധിച്ചപ്പോൾ എഴുതുകയായിരുന്നത്രെ. നിർമ്മാതാവ് വിജയ് ബാബു നായകനാകുന്ന ആകാശവാണിയിൽ പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്.

ഇടവേളയ്ക്കുശേഷം കാവ്യ അഭിനയിച്ച ഷീ ടാക്‌സി റിലീസിനൊരുങ്ങുകയാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP