Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏപ്രിൽ 16ന് ദിലീപ്-കാവ്യ വിവാഹം? വിഡ്ഢി ദിനത്തിൽ പ്രചരിച്ചത് സാങ്കൽപ്പിക വാർത്തയെന്ന് കാവ്യ മാധവൻ; തന്റെ കാര്യങ്ങൾ സ്വന്തം വാക്കുകളിൽ അറിയിക്കാൻ അവസരം തരൂ എന്ന് നടി ഫേസ്‌ബുക്കിൽ

ഏപ്രിൽ 16ന് ദിലീപ്-കാവ്യ വിവാഹം? വിഡ്ഢി ദിനത്തിൽ പ്രചരിച്ചത് സാങ്കൽപ്പിക വാർത്തയെന്ന് കാവ്യ മാധവൻ; തന്റെ കാര്യങ്ങൾ സ്വന്തം വാക്കുകളിൽ അറിയിക്കാൻ അവസരം തരൂ എന്ന് നടി ഫേസ്‌ബുക്കിൽ

കൊച്ചി: വിഡ്ഢി ദിനമായ ഏപ്രിൽ ഒന്നിന് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തയായിരുന്നു ദിലീപ്- കാവ്യ വിവാഹം ഏപ്രിൽ 16ന് നടക്കും എന്നത്. എന്നാൽ, തന്റെ വിവാഹം സംബന്ധിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ വഴി പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് നടി കാവ്യ മാധവൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കാവ്യയുടെ വിശദീകരണം.

ചിലരുടെ സാങ്കൽപിക സൃഷ്ടി മാത്രമാണിത്. ഏപ്രിൽ 16ന് നടൻ ദിലീപും കാവ്യയും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുന്നു എന്നാണ് വിഡ്ഢിദിനത്തിൽ വാർത്ത പ്രചരിച്ചത്. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ ഇത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

തന്റെ ജീവിതത്തിലെ പുതിയ സന്തോഷവാർത്തകൾ സ്വന്തം വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലെ കൃത്രിമ വാർത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നതായും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കാവ്യ പറഞ്ഞു.

ദിലീപും വിവാഹ വാർത്ത നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് തവണയെങ്കിലും തന്റെ വ്യാജ വിവാഹ വാർത്തകൾ പ്രചരിക്കുകയുണ്ടായി. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോൾ അത് ജനങ്ങളോട് പറയേണ്ട ബാധ്യത എനിക്കുണ്ട്. അത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്യുമെന്നാണ് ദിലീപ് പറഞ്ഞത്.

സമീപ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും , മാദ്ധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാർത്ത ചിലരുടെ സാങ്ക...

Posted by Kavya Madhavan on Friday, 3 April 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP